ഒരു പക്ഷേ, നിലവിലുള്ള സാമൂഹിക സ്ഥിതിയായിരിക്കാം ഇതിനു കാരണം. വിവാഹം കഴിക്കാത്ത പെണ്‍കുട്ടികളാണ് ഇത്തരം ലൈംഗിക അനുഭവങ്ങള്‍ പ്രധാനമായും പങ്കുവെയ്ക്കുന്നത്. കല്യാണം കഴിഞ്ഞവരും ഇക്കാര്യത്തില്‍ ഒട്ടും മോശക്കാരല്ല. സ്വയംഭോഗം, രതിമൂര്‍ച്ഛ, ലൈംഗികപങ്കാളികള്‍, സ്വപ്‌നങ്ങള്‍, ലൈംഗികമായ അനുഭവങ്ങള്‍, സെക്‌സില്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും.
തീര്‍ച്ചയായും ഒന്നിച്ചുകൂടുമ്പോള്‍ അവര്‍ സംസാരിക്കുന്ന കാര്യങ്ങള്‍ ഇതെല്ലാമാണ്. എന്നാല്‍ പരിചയപ്പെടുന്നവരോടെല്ലാം പോയി ഇത്തരം കാര്യങ്ങള്‍ പറയാന്‍ പെണ്‍കുട്ടികള്‍ ധൈര്യം കാണിക്കാറില്ല. സ്വന്തം മനസ്സിനോട് അടുത്തുനില്‍ക്കുന്ന നൂറുശതമാനം വിശ്വാസമുള്ള കൂട്ടുകാരികളോട് മാത്രമേ ഇക്കാര്യം പറയൂ.
കൂട്ടുകാരികളുമായി സെക്‌സ് സംസാരിക്കുന്നതുകൊണ്ട് നിരവധി മെച്ചങ്ങളുണ്ടെന്നാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നത്. പെണ്‍കുട്ടികളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ ഇത്തരം ആത്മാര്‍ത്ഥത നിറഞ്ഞ ചര്‍ച്ച കൊണ്ട് സാധിക്കും.
എത്ര ക്ലോസ് ആയവരോടും പോലും ചില വിഷയങ്ങള്‍ മറച്ചുവെയ്ക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. പക്ഷേ, ഭൂരിഭാഗം പേരും ഇത്തരം കാര്യങ്ങള്‍ പറഞ്ഞാലേ താനും ശ്രദ്ധിക്കപ്പെടന്നുള്ളൂവെന്ന് ചിന്തിക്കുന്നവരാണ്.
അപ്പോള്‍ സെക്‌സ് ചര്‍ച്ചകള്‍ നല്ലതാണ്. പക്ഷേ, ചര്‍ച്ചകള്‍ അടിസ്ഥാനമാക്കി മുന്‍വിധികള്‍ ഉണ്ടാക്കിവെയ്ക്കുന്ന കൂട്ടുകാരോടാവരുത് എന്നു മാത്രം.കാര്യങ്ങളെല്ലാം മനസ്സിലാക്കിയെടുക്കുകയും അതേ സമയം സ്വന്തം കാര്യങ്ങള്‍ തുറന്നുപറയാതിരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവരെ സൂക്ഷിക്കണം.