ഇതിനെക്കുറിച്ച് രണ്ടു തരത്തില്‍ പറയും. ചിലരുടെ കാഴ്ചപ്പാടില്‍ ഇത് ഒരു മാനസിക പ്രശ്‌നമാണ്. മറ്റു ചിലരാകട്ടെ, ഇതിനെ ഒരു വ്യക്തിത്വപ്രശ്‌നമായാണ് വിലയിരുത്തിയിരിക്കുന്നത്.
സെക്‌സ് അഡിക്ഷന്‍ പലപ്പോഴും ആളുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. സെക്‌സ് അഡിക്റ്റുകള്‍ ചില പ്രത്യേക ലക്ഷണങ്ങളും കാണിക്കും.
* സെക്‌സ് സംബന്ധമായ കാര്യങ്ങളോട് അമിത ആവേശമാണ് ഇതിന്റെ പ്രധാന ലക്ഷണം. അശ്ലീല ചിത്രങ്ങളും സിനിമകളും കാണാനും ഇതു സംബന്ധിച്ച പുസ്തകങ്ങള്‍ വായിക്കാനുമായിരിക്കും ഇക്കൂട്ടര്‍ക്ക് താല്‍പര്യം.
* സെക്‌സുമായി ബന്ധപ്പെട്ട കളിപ്പാട്ടങ്ങള്‍ വാങ്ങാനും ഉപയോഗിക്കാനും ഇക്കൂട്ടര്‍ക്ക് താല്‍പര്യമുണ്ടാകും.
* ബന്ധങ്ങളെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാറില്ല. കാരണം ഈ ഒരു വൈകല്യം കൊണ്ടു തന്നെ പലപ്പോഴും കള്ളം പറയാനും കാണിക്കാനുമുള്ള അവസരങ്ങളുണ്ടാകും.
* ഇത്തരം കള്ളങ്ങളും പെരുമാറ്റങ്ങളും ഇവരില്‍ കുറ്റബോധമുണ്ടാക്കും. ഇതിന്റെ കാരണത്തെക്കുറിച്ചും ഇവര്‍ക്ക് ബോധ്യമുണ്ടായിരിക്കും. എന്നാല്‍ ഈ സ്വഭാവം മാറ്റാന്‍ സാധിച്ചെന്ന് വരില്ല. ഇൗ കുറ്റബോധം പലപ്പോഴും ഡിപ്രഷനിലേക്ക് വഴുതി വീഴും.