വിവിധ ഗുളികകള്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങളാണ് സെക്‌സ് ജീവിതത്തിന് ഉണ്ടാക്കുന്നത്.
കോള്‍ഡ്, അലര്‍ജി എന്നിവയ്ക്കു കഴിയ്ക്കു്‌ന ഗുളികകള്‍ സ്ത്രീകളില്‍ ലൈംഗികബന്ധം വേദനിപ്പിക്കുന്നതാക്കും. ഇവവജൈനയിലെ ലൂബ്രിക്കേഷന്‍ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതാണ് സെക്‌സിന് പ്രശ്‌നം സൃഷ്ടിക്കുന്നത്. സെക്‌സ് വേദനിപ്പിക്കുന്നതാകുമ്പോള്‍ താല്‍പര്യം കുറയുന്നതും സ്വാഭാവികം.
കഴിവതും ഇത്തരം ഗുളികകള്‍ ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കുകയാണെങ്കില്‍ അധികം ഡോസില്ലാത്തവ നോക്കി ഉപയോഗിക്കുക. ഇത് സെ്ക്‌സ് ജീവിതത്തെ സഹായിക്കും.
ഡിപ്രഷന് വേണ്ടി ഉപയോഗിക്കുന്ന മരുന്നുകള്‍ സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കുന്നവയാണ്. ഇവ തലച്ചോറിലെ നാഡീവ്യൂഹത്തെ ബാധിക്കുകയാണ് ചെയ്യുന്നത്. ഇവ ലൈംഗിക താല്‍പര്യങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. ഇത്തരം മരുന്നുകള്‍ സ്ത്രീകളില്‍ രതിമൂര്‍ഛയുണ്ടാകുന്നത് തടയുന്നതായും തെളിഞ്ഞിട്ടുണ്ട്.
ഇത്തരം മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്. സെക്‌സിന് മുന്‍പായി ഇത്തരം മരുന്നുകള്‍ കഴിയ്ക്കാതിരിക്കുന്നതും ഒരു വഴിയാണ്.
ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം സ്ത്രീകളിലെ ലൈംഗികതാല്‍പര്യം കുറയ്ക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവ ഉല്‍പാദിപ്പിക്കുന്ന പ്രോട്ടീന്‍ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുന്നു. ഇത് സ്ത്രീകളില്‍ ലൈംഗികതാല്‍പര്യക്കുറവുണ്ടാക്കുകയും ചെയ്യുന്നു.
ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പകരം കോപ്പര്‍ ടി പോലുള്ള ഇന്‍ട്രാ യൂട്രൈന്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
ഡിപ്രഷന് പുറമെ ടെന്‍ഷന്‍ കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ചിലതരം ഗുളികകളും സെക്‌സ് താല്‍പര്യങ്ങള്‍ നശിപ്പിക്കുന്നവയാണ്.