സെക്‌സിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ അത്ര യാഥാസ്ഥികരൊന്നുമല്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഏകപത്‌നി വ്രതം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും രാജ്യത്തെ സ്ത്രീ, പുരുഷ ശരാശരി നോക്കുകയാണെങ്കില്‍ ഓരോരുത്തരും ആറു വ്യത്യസ്ത ആളുകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാകും.
ആസ്‌ത്രേലിയയിലെ പുരുഷന്മാര്‍ ജീവിതകാലത്തിനിടെ 24 പെണ്ണുങ്ങളുമായെങ്കിലും ലൈംഗികമായി ബന്ധപ്പെടുന്നുണ്ട്. പക്ഷേ, അവിടത്തെ പെണ്ണുങ്ങള്‍ ശരാശരി 11 പുരുഷന്മാരുമായേ ബന്ധപ്പെടുന്നുള്ളൂ.
ഡെയ്‌ലി സ്റ്റാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ബ്രിട്ടനില്‍ നിന്നുള്ള രസകരമായ ഒരു കണക്കുമുണ്ട്. ഇവിടെ ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന 50 ശതമാനം കൗമാരക്കാരും ഗര്‍ഭനിരോധന ഉറ ധരിയ്ക്കുന്നുണ്ടെന്നാണത്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇത്തരക്കാര്‍ക്കിടയിലെ ബന്ധത്തില്‍ കോണ്ടം ധരിക്കുന്നത് കുറവാണ്.
പൊതുവെ ചെറുപ്പക്കാര്‍ക്കിടയില്‍ കോണ്ടം ധരിക്കുന്നതിനോട് വിയോജിപ്പാണുള്ളത്. അതുകൊണ്ടു തന്നെ അനാവശ്യ ഗര്‍ഭധാരണം സാര്‍വത്രികമാവുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാസമുറയുടെ തിയ്യതികള്‍ കണക്കാക്കി ഉറ ധരിക്കാതെ ബന്ധപ്പെടുന്നവരാണ് പലപ്പോഴും കുടുങ്ങുന്നത്.