ഉറക്കത്തിനിടെ പങ്കാളി അടുത്തെത്തുകയും ഉറക്കത്തിനിടയില്‍ തന്നെ നല്ലൊരു ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുക. എന്നാല്‍ ആ സ്‌നേഹബന്ധത്തിലെ ഒരു നിമിഷം പോലും ഓര്‍മ്മയില്‍ ഇല്ലാതിരിക്കുക. തീര്‍ച്ചയായും പങ്കാളിയെ ഏറെ വിഷമിപ്പിക്കുന്ന കാര്യമായിരിക്കും ഇത്.
വൈദ്യശാസ്ത്രപ്രകാരം സെക്‌സോമ്‌നിയ മാനസികമായ ചില തകരാറുകള്‍ കൊണ്ടാണ് ഉണ്ടാകുന്നത്. ഈ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്തേണ്ടതുണ്ട്. ലൈംഗിക അസംതൃപ്തി, മയക്കുമരുന്നിന്റെയോ ഉറക്കഗുളികളുടെയോ അമിത ഉപയോഗം, പങ്കാളിയുടെ ശരീരത്തോടുള്ള അവജ്ഞ തുടങ്ങിയ കാരണങ്ങളില്‍ ഏതെങ്കിലും ഒന്നായിരിക്കാം ഈ അസുഖത്തിനു കാരണം. സ്ത്രീകളിലാണ് ഈ അസുഖം കൂടുതല്‍ കണ്ടു വരുന്നത്.
ഈ അസുഖമുള്ള സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ സാധിക്കും. കാരണം രാത്രി നടന്ന ഒരു കാര്യത്തെ കുറിച്ച് ഓര്‍മയുണ്ടാവില്ലെന്നാണ് വിചിത്രമായ സംഗതി. ഈയിടെ യൂറോപ്പിലെ ഒരു രാജ്യത്ത് 'ലൈംഗികമായ ബന്ധപ്പെടാതെ' ഭാര്യ ഗര്‍ഭിണിയായെന്ന പരാതിയുമായി ഭര്‍ത്താവ് ഡോക്ടറെ സമീപിച്ചു. എന്നാല്‍ വിശദമായ പരിശോധനക്കിടെ യുവാവ് സെക്‌സോമ്‌നിയ അസുഖത്തിന്റെ പിടിയിലാണെന്ന് തിരിച്ചറിഞ്ഞു.