•  

സെക്‌സിനു മുമ്പ് അവള്‍ ഇഷ്ടപ്പെടാത്തത്

Hate Sex
 
സെക്‌സിനു തൊട്ടുമുമ്പ് പെണ്ണുങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. അതെല്ലാം തന്റെ പുരുഷന്‍ അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് പല സ്ത്രീകളും ആഗ്രഹിക്കാറുമുണ്ട്. എന്നാല്‍ പലപ്പോഴും അങ്ങനെ സംഭവിക്കാറില്ലെന്നു മാത്രം.

സെക്‌സിന്റെ മൂഡ് ഉണ്ടാക്കുന്നതിനായി വെയ്ക്കുന്ന പാട്ടുകളാണ് ആദ്യം ഓഫാക്കേണ്ടത്. സ്ത്രീകളുടെ ലൈംഗിക ചുവയുള്ള ഗാനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സെക്‌സിനു മുമ്പ് ഫോണ്‍ ഓഫാക്കുന്നതാണ് നല്ലത്.  പലപ്പോഴും സെക്‌സിന്റെ താളം തകര്‍ക്കുന്ന വില്ലനാണ് ഫോണ്‍. അവള്‍ നിങ്ങളുടെ പങ്കാളി തന്നെയാണ്. അതുകൊണ്ട് കാര്യങ്ങള്‍ വളരെ പതുക്കെ വേണം ആരംഭിക്കാന്‍. തിടുക്കം കൂട്ടുന്നവരെ ഭൂരിഭാഗം പേരും ഇഷ്ടപ്പെടാറില്ല.

സെക്‌സിനായി ഒരു യാചിക്കരുത്. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താല്‍പ്പര്യമുണ്ടെന്ന് പങ്കാളിയെ അറിയിക്കാം. വിമുഖത രേഖപ്പെടുത്തുകയാണെങ്കില്‍ പിന്നീട് അതിനായി ശ്രമിക്കരുത്. പങ്കാളിക്കും അവരുടെതായ ശാരീരിക പ്രശ്‌നങ്ങളുണ്ടെന്ന് തിരിച്ചറിയണം.

സെക്‌സിനിടെ വാച്ചില്‍ നോക്കരുത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എന്തെങ്കിലും കാര്യം ചെയ്തുതീര്‍ക്കുന്നതിനിടെയുള്ള 10 മിനിറ്റുകൊണ്ട് ഒന്നു ബന്ധപ്പെട്ടുകളയാമെന്നു കരുതരുത്.

സെക്‌സിനിടെയുള്ള സംഭാഷണം വഴിതെറ്റിപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളിയ്ക്ക് ഇഷ്ടമില്ലാത്ത സംസാരത്തിലേക്ക് നീങ്ങിയാല്‍ സെക്‌സ് ബോറാകും.

English summary
Most women have a long list of 'don'ts' that they want their man to know. So, instead of second guessing, just read this list and read her mind the next time you both are getting intimate.
Story first published: Monday, May 21, 2012, 12:52 [IST]

Get Notifications from Malayalam Indiansutras