•  

ശീഘ്രസ്ഖലനം തടയാം

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/06-14-premature-ejaculation-remedy-002439.html">« Previous</a></li></ul>

Couple
 
പ്രീമെച്വര്‍ ഇജാകുലേഷന്‍ അഥവാ ശീഘ്രസ്ഖലനം പലരുടേയും ദാമ്പത്യത്തില്‍ വില്ലനാകുന്ന ഒരു പ്രശ്‌നമാണ്. ലൈംഗിക ബന്ധം പൂര്‍ണമാകുന്നതിന് മുന്‍പു തന്നെ ബീജവിസര്‍ജനം നടക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്നു പറയുന്നത്.

ഇതിനെ ആരോഗ്യം, മാനസികം തുടങ്ങിയ രണ്ടു പ്രശ്‌നങ്ങളുടെ ഗണത്തിലും പെടുത്താം.

പുരുഷന്റെ മാനസിക സംഘര്‍ഷങ്ങളും പങ്കാളിയെ സന്തോഷിപ്പിക്കാന്‍ കഴിയുമോ എന്ന ആശങ്കയും ചിലപ്പോള്‍ ശീഘ്രസ്ഖലനത്തിന് കാരണമാകാറുണ്ട്.

പുരുഷ ലൈംഗിക അവയവത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതും നാഡികള്‍ക്ക് ബലം കുറയുന്നതും ശീഘ്രസ്ഖലനത്തിനുള്ള മറ്റു ചില കാരണങ്ങളാണ്. സെന്‍സിറ്റീവിറ്റി കൂടുന്നതും യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള ചില അസുഖങ്ങളും ശീഘ്രസ്ഖലനത്തിന് കാരണമാകാറുണ്ട്. ഡിപ്രഷന്‍, ചില പ്രത്യേക രോഗങ്ങള്‍ക്കുള്ള മരുന്ന് എന്നിവയെല്ലാം ശീഘ്രസ്ഖലനത്തിനുള്ള കാരണമാകാം.

മദ്യവും ഇക്കാര്യത്തില്‍ ഒരു വില്ലന്‍ തന്നെ. മദ്യം നാഡികളുടെ ശക്തി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതൊരു കാരണം. സ്ഥിരം മദ്യപിക്കുന്ന പുരുഷന്മാര്‍ മദ്യപിക്കാതെ സെക്‌സില്‍ ഏര്‍പ്പെടുന്നതും ചിലപ്പോള്‍ ശീഘ്രസ്ഖലനത്തിന് കാരണമാകാറുണ്ട്.

സെക്‌സില്‍ പങ്കാളികള്‍ തമ്മില്‍ ശാരീരികമായി മാത്രമല്ലാ, മാനസികമായി അടുപ്പവും പ്രധാനമാണ്. ഇത് ശീഘ്രസ്ഖലനം ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

കോണ്ടംസ് ശീഘ്രസ്ഖലനം തടയാന്‍ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഈ മാര്‍ഗം പരീക്ഷിച്ചു നോക്കാവുന്നതാണ്.

പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ആരോഗ്യകരമായ സെക്‌സിനേയും ബാധിക്കും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.

ഒന്നോ രണ്ടോ തവണ ശീഘ്രസ്ഖലനമുണ്ടായവര്‍ക്ക് സെക്‌സിലേര്‍പ്പെടുമ്പോള്‍ ഇതെക്കുറിച്ചുള്ള ചിന്തയുണ്ടാവുക സ്വാഭാവികം. ഇത് മാനസികമായി ശീഘ്രസ്ഖലനത്തിന് വഴിയൊരുക്കുകയും ചെയ്യും. ആത്മവിശ്വാസം പ്രധാനമാണെന്നര്‍ത്ഥം.

വിവിധ രീതിയിലുള്ള സെക്്‌സ് പൊസിഷനുകള്‍ സ്വീകരിക്കുന്നതും ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകും.

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/06-14-premature-ejaculation-remedy-002439.html">« Previous</a></li></ul>
Read more about: sex, സെക്‌സ്
English summary
There are many reasons for premature ejaculation which affects family life,
Story first published: Thursday, June 14, 2012, 17:21 [IST]

Get Notifications from Malayalam Indiansutras