ഫ്രീ റാഡിക്കല്‍സ് എന്നൊരു ഘടകമുണ്ട്, മനുഷ്യശരീരത്തില്‍. ലൈംഗിക അവയവങ്ങളിലുള്‍പ്പെടെ എല്ലാ കോശങ്ങളിലും ഇവയുണ്ട്. ഇവ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്. ലൈംഗികശക്തി കുറയ്ക്കുന്നതിലും ഇവയ്ക്ക് കയ്യുണ്ടെന്നര്‍ത്ഥം.
ഇവയുടെ പ്രവര്‍ത്തനം തടയുന്നതിന് ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. പച്ചക്കറികളും പഴവര്‍ഗങ്ങളും ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. എന്നാല്‍ ഡാര്‍ക് ചോക്ലേറ്റ്, കറുത്ത മുന്തിരി എന്നിവയുടെ പ്രാധാന്യം എടുത്തു പറയണം. ഇവയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഫ്‌ളേവനോയ്ഡും ഇവയിലുണ്ട്. ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
വാള്‍നട്ട് ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ഭക്ഷണമാണ്. എല്ലാ നട്‌സ്ും ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുമെങ്കിലും വാള്‍നട്ടിന്റെ കാര്യം എടുത്തു പറയണം. വാള്‍നട്ടില്‍ ആര്‍ഗിനൈന്‍ എന്നൊരു വസ്തുവുണ്ട്. ഇത് ഉദ്ധാരണം ദീര്‍ഘിപ്പിച്ചു നിര്‍ത്താന്‍ സഹായിക്കും. ആര്‍ഗിനൈനിലെ അമിനോ ആസിഡ് നൈട്രിക് ഓക്‌സൈഡ് ഉല്‍പാദിപ്പിക്കും. ഇത് രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കും.
സോയ, ക്യാബേജ് തുടങ്ങിയവ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റു ഭക്ഷണപദാര്‍ത്ഥങ്ങളാണ്. ഇവ പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. പ്രോസ്‌റ്റേറ്റ് ഗ്രന്ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും ശീഘ്രസ്ഖലനലത്തിനും വഴിയൊരുക്കും.
പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ പറ്റിയെന്നു വരികയുമില്ല. തിരിച്ചറിയാന്‍ വൈകുന്നത് ചിലപ്പോള്‍ ശസ്ത്രക്രിയയ്ക്കു തന്നെ വഴി വച്ചേക്കും.
സോയ, ക്യാബേജ്, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ദിവസവും ക്യാബേജ്, സോയ എന്നിവ കഴിയ്ക്കുന്നത് ഡ്രൈഹൈഡ്രോടെസ്‌റ്റോസ്റ്റിറോണിന്റെ പ്രവര്‍ത്തനം കുറയ്ക്കും. ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉല്‍പാദനത്തെയും പ്രവര്‍ത്തനത്തെയും വിപരീതമായി ബാധിക്കുന്ന ഒന്നാണ്.
സിങ്കിനെ വേണമെങ്കില്‍ സെക്‌സ് ധാതുവെന്ന ഗണത്തില്‍ പെടുത്താം. മസിലുകള്‍ക്കും സെക്്ഷ്വല്‍ സ്റ്റാമിന വര്‍ദ്ധിക്കുന്നതിനും സിങ്ക് സഹായിക്കും.
കക്കയിറച്ചി, നിലക്കടല, എള്ള്, കശുവണ്ടിപ്പരിപ്പ് എന്നിവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.
ദിവസവം മേല്‍പ്പറഞ്ഞ ഭക്ഷണസാധനങ്ങള്‍ കഴിച്ചു നോക്കൂ. ലൈംഗിക ശേഷി വര്‍ദ്ധിക്കുന്നത് നിങ്ങള്‍ക്കു തന്നെ തിരിച്ചറിയാം.