ഉറക്കവുമായി ബന്ധപ്പെട്ട ചില രോഗങ്ങളുണ്ട്. ഇന്‍സോംമ്‌നിയ പോലുള്ളവ ഉദാഹരണം. ഇതുപോലെ ഉറക്കവും സെക്‌സുമായി ബന്ധപ്പെട്ട രോഗവുമുണ്ട്, സെക്‌സോമ്‌നിയ എന്നാണ് ഇതിന്റെ പേര്.
ഉറക്കത്തില്‍ അവരവര്‍ അറിയാതെ സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ ചെയ്യുന്നതാണ് ഈ രോഗം. ഇത് ചിലപ്പോള്‍ സെകാസാവാം അല്ലെങ്കില്‍ സ്വയംഭോഗമാകാം.
സെക്‌സോമ്‌നിയ ചിലര്‍ക്ക് നല്ല അനുഭവം നല്‍കും, മറ്റു ചിലര്‍ക്കാവട്ടെ, ഇത് പരിഹാസവും ദുഷ്‌പേരും വരുത്തി വയ്ക്കുകയും ചെയ്യും. പലപ്പോഴും കൂടെ കിടക്കുന്നവര്‍ക്കായിരിക്കും സെക്‌സോമ്‌നിയ എന്ന പ്രശ്‌നം കാരണം അനുഭവിക്കേണ്ടി വരിക.
ഇത്തരം രോഗമുള്ളവര്‍ അറിയാതെ ചെയ്യുന്ന പ്രവൃത്തിയായിരിക്കും ഇത്. ഉണര്‍ന്നു കഴിഞ്ഞാല്‍ ഇവര്‍ക്കിതിനെ പറ്റി ഓര്‍മ പോലുമുണ്ടായെന്നു വരികയുമില്ല. ഉറക്കത്തില്‍ നിന്നുണരുകയും സെക്‌സിലേര്‍പ്പെടുകയും ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമാണിത്. ഇവര്‍ ഇത് ബോധത്തോടെ ചെയ്യുന്നതാണ്. എന്നാല്‍ അബോധമനസിലാണ് സെക്‌സോമാനിയ ഉള്ളവര്‍ ഇതു ചെയ്യുന്നത്.
സെക്‌സോമ്‌നിയക്കു പുറകില്‍ വിശദീകരണവുമുണ്ട്. തലച്ചോറിലെ പ്രവര്‍ത്തനം കൊണ്ടാണ് ഒരാളില്‍ ലൈംഗികതയും ലൈംഗികതാല്‍പര്യവും ഉണ്ടാകുന്നത്. സെക്‌സ് സംബന്ധമായ കാര്യത്തില്‍ മാത്രമല്ലാ, മിക്കവാറും ശാരീരിക, മാനസിക പ്രവര്‍ത്തനങ്ങള്‍ക്കു പുറകിലും ഇതു തന്നെയാണ് നടക്കുന്നത്. എന്നാല്‍ തലച്ചോര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന എല്ലാ കാര്യങ്ങളും നാം ചെയ്യുകയുമില്ല. തലച്ചോറിനെ പൊതിഞ്ഞുള്ള കോര്‍ട്ടെക്‌സ് ആണ് ഇവിടെ നിയന്ത്രണമായി പ്രവര്‍ത്തിക്കുന്നത്.
ഉറങ്ങുന്ന സമയത്ത് കോര്‍ട്ടെക്‌സും വിശ്രമിക്കുകയായിരിക്കും. അതുകൊണ്ട് വിണ്ടുവിചാരമെന്ന പ്രക്രിയ നടക്കുകയുമില്ല. എന്നാല്‍ ഈ സമയത്തും തലച്ചോറിലെ കോശങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
ഉറക്കത്തില്‍ എന്തെങ്കിലും കാരണവശാല്‍, അബോധമനസിലെ ചിന്തകള്‍ കാരണമോ സ്വപ്‌നങ്ങള്‍ കാരണമോ ഒരാള്‍ക്ക് ലൈംഗികതാല്‍പര്യമുണ്ടായാലും കൂടുതല്‍ പേരും ഉറക്കത്തിലാണെങ്കിലും ഇത്തരം തോന്നലുകളെ മറി കടക്കും. എന്നാല്‍ സെക്‌സോമ്‌നിയ എന്ന അവസ്ഥയുള്ളവര്‍ തലച്ചോര്‍ കോശങ്ങളുടെ പ്രവര്‍ത്തനമനുസരിച്ച് ഈ രീതിയില്‍ തന്നെ മുന്നേറും. ഇവരില്‍ ഈ സമയത്ത് കോര്‍ട്ടെക്‌സിന്റെ സ്വാധീനം തീരെയുണ്ടാകില്ലെന്നു മാത്രം.