മൂന്നു സ്റ്റേജുകളായാണ് ഈ ചികിത്സ നടത്തുക. ആദ്യ ഘട്ടത്തില്‍ മാനസികമായ കാരണങ്ങള്‍ കണ്ടെത്തുകയാണ് ചെയ്യുക. സെക്‌സോമ്‌നിയക്കു കാരണമാകുന്ന എന്തെങ്കിലും കാരണങ്ങളോ അനുഭവങ്ങളോ ഉപബോധ മനസില്‍ കിടക്കുന്നുണ്ടോയെന്ന് അറിയുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക.
ഈ ഘട്ടത്തില്‍ രോഗിയുടെ ടെന്‍ഷനും സ്‌ട്രെസും കുറയ്ക്കാനുള്ള മാര്‍ഗങ്ങളും നിര്‍ദേശിക്കും. കാരണം ഇത്തരം രോഗങ്ങളുള്ളവര്‍ക്ക് ഇതുകൊണ്ടുതന്നെ ധാരാളം മാനസിക പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പങ്കാളികളുണ്ടെങ്കില്‍ ഇവരെയും ഈ ചികിത്സാഘട്ടത്തില്‍ പങ്കെടുപ്പിക്കും. ഇതു ചികിത്സ കൂടുതല്‍ എളുപ്പമാക്കും. ഒരു പരിധി വരെ പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ മാറാനും ഇത് സഹായിക്കും.
രണ്ടാം ഘട്ടത്തില്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോയെന്നതു സംബന്ധിച്ചായിരിക്കും കണ്ടെത്തുക. ചിലപ്പോള്‍ മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ശീലങ്ങളും സെക്‌സോമ്‌നിയക്കു കാരണമാകാറുണ്ട്. ഇത്തരം ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് രോഗത്തിനുള്ള പരിഹാരവുമാകും.
മൂന്നാം ഘട്ടത്തിലാണ് മരുന്നുകള്‍ ഉപയോഗിക്കുക. ഇത് വളരെ ചുരുക്കമായേ ഉപയോഗിക്കാറുള്ളൂ. ആദ്യ രണ്ടു ഘട്ടങ്ങളും പരാജയപ്പെട്ടാലേ ചികിത്സ മരുന്നിലേക്കു കടക്കാറുള്ളൂ. സെക്‌സോമ്‌നിയ വളരെ കൂടിയ ഘട്ടത്തില്‍ മാത്രമാണ് ഈ മൂന്നാംഘട്ടത്തിലേക്കു ചികിത്സ നീളുക. ക്ലോനാസ്പാം പോലുള്ള മരുന്നുകള്‍ ഒരു പരിധി വരെ സെക്‌നോമ്‌നിയ ചികിത്സിച്ചു മാറ്റാന്‍ ഉപയോഗിക്കാറുണ്ട്.
സെക്‌സോമ്‌നിയ പലപ്പോഴും റേപ്പ് കേസുകളില്‍ കുറ്റമാരോപിക്കപ്പെട്ട ആളെ രക്ഷിക്കാനുള്ള കാരണമായി മാറാറുണ്ട്. കാരണം ഒരാള്‍ സ്വബോധത്തോടെയല്ലാതെ ചെയ്യുന്ന പ്രവൃത്തിയായതു തന്നെ കാരണം.