സെക്‌സിന്റെ വൈകാരികമായ എല്ലാ ഉണര്‍വും ലഭിച്ച ആണിനും പെണ്ണിനും അത് ഒഴിവാക്കപ്പെടുന്നത് ഗുരുതരമായ മാനസികപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ചിലര്‍ സെക്‌സ് തേടി യാത്രയാകും. മറ്റു ചിലര്‍ ലഭ്യമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ലൈംഗിക സുഖം ആസ്വദിക്കാന്‍ ശ്രമിക്കും.
പലപ്പോഴും പങ്കാളി ഗര്‍ഭിണിയാകുന്നതിലൂടെയാണ് സെക്‌സ് അന്യമാകാന്‍ തുടങ്ങുന്നത്. കുട്ടികളാകുന്നതോടെ ചിലര്‍ പരിപൂര്‍ണമായും സെക്‌സില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ശ്രമിക്കും. എന്നാല്‍ പങ്കാളി അങ്ങനെ ആയി കൊള്ളണമെന്നില്ല. പലപ്പോഴും സ്വരചേര്‍ച്ചയില്ലായ്മയുടെ തുടക്കം സെക്‌സുമായി ബന്ധപ്പെട്ടതായിരിക്കും. എന്നാല്‍ ഇക്കാര്യം തുറന്നുപറയാന്‍ പലപ്പോഴും രണ്ടാള്‍ക്കും കഴിയാതെ വരും.
സെക്‌സ് നിര്‍ബന്ധമായും ഒഴിവാക്കപ്പെടേണ്ട ചില സന്ദര്‍ഭങ്ങളുണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം. ലൈംഗികമായി ബന്ധപ്പെടുന്നതാണ് പലപ്പോഴും വിലക്കുന്നത്. ഇരുവരും തമ്മിലുള്ള സ്‌നേഹപ്രകടനത്തിന് ഈ വിലക്ക് ബാധകമല്ല. പങ്കാളി, ആണായാലും പെണ്ണായാലും സെക്‌സ് ഉപകരണമല്ലെന്ന് തിരിച്ചറിയാന്‍ സാധിക്കണം. അതേ സമയം സെക്‌സിന് സൗകര്യപ്രദമായ ഏത് സമയത്തും അതിനു ശ്രമിക്കുകയും വേണം. മൂന്നു മാസം സെക്‌സില്‍ നിന്നു വിട്ടുനിന്നതുകൊണ്ട് ഇനി അതു വേണ്ടെന്ന് തീരുമാനിക്കരുതെന്ന് ചുരുക്കം.