•  

ആര്‍ത്തവസമയത്തെ സെക്‌സ്,ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Sex Love
 
ചിലര്‍ക്കൊക്കെ സെക്‌സ് ഒരു ശീലമാണ്. അവരെല്ലാം തന്നെ സെക്‌സിലൂടെ ലഭിക്കുന്ന ആനന്ദിന്റെ അടിമകളുമാണ്. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ചിലരൊക്കെ ഈ സമയത്തും ലൈംഗികബന്ധത്തിനു തയ്യാറാകാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

മുന്‍കരുതല്‍: പിരിയഡ് സമയത്ത് ഗര്‍ഭിണിയാകില്ലെന്ന ആത്മവിശ്വാസം വേണ്ട. ഗര്‍ഭിണിയാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വേണ്ടത്ര മുന്‍കരുതലോടെ വേണം ബന്ധപ്പെടാന്‍. അനാവാശ്യ ഗര്‍ഭധാരണം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം. ലൈംഗിക അസുഖങ്ങള്‍ പകരാന്‍ സാധ്യതയുള്ളതിനാല്‍ ഈ സമയത്ത് കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്.

വൃത്തി: അപൂര്‍വം ചിലര്‍ മാത്രമാണ് മാസമുറ സമയത്ത് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പ്പര്യം കാണിക്കുന്നത്. തീര്‍ച്ചയായും സെക്‌സിനും മുമ്പും ശേഷവും കുളിയ്ക്കാന്‍ കഴിയുമെങ്കില്‍ അത് ഏറെ നല്ലതാണ്.

മാസമുറയുടെ ആദ്യ രണ്ടു ദിവസം ബന്ധപ്പെടുമ്പോള്‍ വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ചിലര്‍ക്ക് ഈ സമയത്ത് സ്വാഭാവികമായി വേദനയുണ്ടാകും അത്തരക്കാരും ഏറെ കരുതലോടെ വേണം കാര്യങ്ങള്‍ മുന്നോട്ടുനീക്കാന്‍. വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ബന്ധപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സമയത്ത് സ്ത്രീകള്‍ ലൈംഗികമായി കൂടുതല്‍ ഉത്തേജിക്കപ്പെടാതിരിക്കുന്നതാണ് നല്ലത്. പ്രത്യുല്‍പ്പാദന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ വരെ അത് ബാധിക്കാന്‍ സാധ്യതയുണ്ട്.

English summary
Sex is a habit for many couples. The pleasure of making love makes them addicted to this activity. However, a woman faces several health problems such as periods or infections that might affect their sex life for a week or so.
Story first published: Wednesday, June 6, 2012, 17:44 [IST]

Get Notifications from Malayalam Indiansutras