സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യം ക്ഷയിപ്പിക്കും എന്ന അന്ധവിശ്വാസം ഇപ്പോഴും സജീവമാണ്. സ്വയം കണ്ടെത്താന്‍ കഴിയുന്ന ഈ ലൈംഗിക ആനന്ദം ആണിനും പെണ്ണിനും ഒരു പോലെ ആസ്വദിക്കാന്‍ സാധിക്കും. സ്വയം ഭോഗം ചെയ്യുന്നതുകൊണ്ട് പുരുഷന്മാരേക്കാള്‍ വൈകാരികമായ ഉത്തേജനം ലഭിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന് പരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒരു പെണ്‍കുട്ടിയുടെ ലൈംഗികമായ പെരുമാറ്റവും പ്രതികരണങ്ങളും മെച്ചപ്പെടുത്താന്‍ സ്വയംഭോഗം കൊണ്ട് സാധിക്കും.
70 ശതമാനം സ്ത്രീകള്‍ക്കും സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ കണ്ടെത്താന്‍ കഴിയുന്നുണ്ട്. ഒരു സാധാരണ ലൈംഗികബന്ധത്തില്‍ രതിമൂര്‍ച്ഛ സാധ്യമാകുന്നതിന്റെ തോത് ഇതിലും എത്രയോ താഴെയാണെന്ന കാര്യം ഇതോടൊപ്പം കൂട്ടിവായിക്കണം.
പുരുഷന്മാരെ സംബന്ധിച്ചാണെങ്കില്‍ പഴയ ബീജങ്ങളെ പുറന്തള്ളാനും പുതിയവ ഉത്പാദിപ്പിക്കാനും സ്വയംഭോഗം കൊണ്ട് സാധിക്കുന്നു. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത ഇതോടെ ഗണ്യമായി കുറയും.
കൂടാതെ ആണിനായാലും പെണ്ണിനായാലും വൈകാരികവും മാനസികവുമായ ഒട്ടേറെ മെച്ചങ്ങളുണ്ട്. മൂഡ് മാറ്റുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സ്വയംഭോഗം നല്ലൊരു മാര്‍ഗ്ഗമാണ്.
സ്വയംഭോഗം ചെയ്യുന്നത് ഒരു കുറ്റമായി ഒരിക്കലും കരുതരുത്. അത് ശരീരത്തിന്റെ ഒരാവശ്യമാണ്. പക്ഷേ, എന്തും അധികമായാല്‍ കേടാണ്. ദിവസം ഒരു തവണ സ്വയംഭോഗം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ അത് രണ്ടോ മൂന്നോ പ്രാവശ്യമാണെങ്കില്‍ അതൊരു മാനസിക അസുഖം എന്ന നിലയില്‍ മാറി കഴിഞ്ഞുവെന്നു വേണം മനസ്സിലാക്കാന്‍. എല്ലാത്തിനും ഒരു നിയന്ത്രണം വേണമെന്ന് ചുരുക്കാം.