•  

പ്രസവാനന്തര സെക്‌സ്, എന്തെങ്കിലും പ്രശ്‌നമുണ്ടോ?

Post Pregnancy Sex
 
പ്രസവത്തിനുശേഷമുള്ള സെക്‌സ്. അതെങ്ങനെയായിരിക്കും? പലപ്പോഴും അതിനുള്ള സമയം വളരെ കുറവായിരിക്കുമെന്നതായിരിക്കും സത്യം. ആമുഖ ലീലകള്‍ തുടങ്ങി വരുമ്പോഴേക്കും കുട്ടി എഴുന്നേറ്റ് കരയാന്‍ തുടങ്ങിയിരിക്കും. പിന്നീട് കുട്ടിക്ക് പാലുകൊടുത്തുവരുമ്പോഴേക്കും ആണിന്റെ ആവേശമെല്ലാം ആറുതണുത്തിരിക്കും. ഇതുപോലെ നിരവധി ഘടകങ്ങള്‍ പ്രസവാനന്തര സ്‌നേഹപ്രകടനത്തെ നിരുത്സാഹപ്പെടുത്തും.

എന്നാല്‍ ഇത് ഒരു പഴഞ്ചന്‍ വിശ്വാസമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഒരു പുരുഷന്‍ ഓരോ 20 മിനിറ്റിലും സെക്‌സിനെ കുറിച്ച് ആലോചിക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സെക്‌സ് എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും മനസ്സിന്റെ ആരോഗ്യത്തിനും അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ട് സമയമില്ലെന്ന പേരില്‍ സെക്‌സില്‍ നിന്നു വിട്ടുനില്‍ക്കുന്നത് ശരിയല്ല. മാതാവും പിതാവും ആയി മാറിയെന്നത് സ്‌നേഹപ്രകടനത്തിന് ഒരു വിലങ്ങുതടിയായി ഒരിക്കലും മാറുന്നില്ല.

പക്ഷേ, കുട്ടികളായതിനുശേഷം അതിനുമുമ്പുള്ള ജീവിതചര്യ തന്നെ തുടരാന്‍ പുരുഷന്‍ നിര്‍ബന്ധിക്കരുത്. കുട്ടി, മുലയൂട്ടല്‍, കുട്ടികളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചുവേണം സെക്‌സിനെ കുറിച്ച് ചിന്തിക്കാന്‍. എന്നാല്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നതുകൊണ്ട് നിങ്ങളുടെ സെക്‌സ് ലൈഫിന്റെ അകാലചരമം തന്നെയായിരിക്കും ഫലം.

പ്രസവം കഴിഞ്ഞ് രണ്ടു മാസത്തിനുശേഷമായിരിക്കും സെക്‌സ് ആരംഭിക്കുക. തീര്‍ച്ചയായും പുരുഷന് നേരത്തെയുള്ള ലൈംഗിക അനുഭൂതി ലഭിച്ചില്ലെന്നു വന്നേക്കാം. താല്‍പ്പര്യമുള്ള സമയത്ത് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിഞ്ഞുവെന്നും വരില്ല. ഈ സമയത്തെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. പങ്കാളിയോട് അതൃപ്തി അറിയിക്കരുത്. രണ്ടു പേരും ഇരുന്ന് യോജിച്ച സമയം കണ്ടെത്താന്‍ ശ്രമിക്കണം. ജീവിതത്തിലെ ഒഴിവാക്കാനാവാത്ത കാര്യമാണ് സെക്‌സ് എന്നു തിരിച്ചറിയാന്‍ സാധിക്കണം.

English summary
Problems in the bedroom can lead to breakups, cheating and cause animosity between partners.From post-pregnancy sex to not having enough time, here are solutions to the most common issues that are dousing your fire in bed
Story first published: Tuesday, June 19, 2012, 12:47 [IST]

Get Notifications from Malayalam Indiansutras