എന്തൊക്കെയാണ് ഈ മരുന്നു കൊണ്ടുള്ള മെച്ചങ്ങള്‍? ലൈംഗിക കാര്യങ്ങളില്‍ എപ്പോഴും പുതുമ തേടുന്ന ആളുകളാണ് അധികപേരും. ലൈംഗിക ഉത്തേജനം, ശീഘ്രസ്ഖലനം എന്നിവയ്ക്കുള്ള പരിഹാരമായാണ് പലരും ഉത്തേജക മരുന്നുകളുടെ പിറകെ പോകുന്നത്. വാസ്തവത്തില്‍ ആത്മവിശ്വാസത്തിന്റെ കുറവാണ് വയാഗ്ര പോലുള്ള മരുന്നുകള്‍ തേടി പോകാനുള്ള പ്രധാനകാരണം.
ഏറെ പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണ് ഇത്തരം ഗുളികകള്‍. ഓരോരുത്തരുടെ ശരീര പ്രകൃതിയോട് ഈ മരുന്നുകള്‍ പ്രതികരിക്കുന്നത് പല വിധത്തിലാകും. ഈയിടെ നടത്തിയ ഒരു പഠനത്തില്‍ വയാഗ്ര സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കേള്‍വി ശക്തി കുറയുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.
ഒട്ടേറെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടും ഇത്തരം മരുന്നുകള്‍ കഴിക്കുന്നവരുടെ തിരക്ക് കൂടി വരികയാണ്. ഫ്രാന്‍സിലെ ലിയോണ്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ സ്ത്രീകള്‍ക്കുള്ള ലൈംഗിക ഉത്തേജക മരുന്ന് കണ്ടുപിടിച്ച വാര്‍ത്ത പുറത്തുവന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. വിഷാദരോഗത്തിനും മറ്റും നല്‍കുന്ന ഫഌബാന്‍സെറിനില്‍ നിന്നാണ് ഇവര്‍ പുതിയ ഔഷധം വികസിപ്പിച്ചെടുത്തത്.
വയാഗ്രയുമായി ബന്ധപ്പെട്ട് മറ്റൊരു സന്തോഷവാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. പുരുഷന്മാര്‍ക്കായി വയാഗ്ര കോണ്ടം തന്നെ വരുന്നു. കോണ്ടത്തില്‍ പുരട്ടിയ ജെല്ലാണ് ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നത്. പുരുഷന്മാരുടെ ലൈംഗികാവയവത്തിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയാണ് ജെല്‍ ചെയ്യുന്നത്.