നാം നല്ലതെന്നും കരുതുന്ന ചില ഭക്ഷണങ്ങളും ഇവയില്‍ പെടുന്നു. ഭക്ഷണമെന്ന നിലയ്ക്ക് ഇവ നല്ലതു തന്നെ. എന്നാല്‍ സെക്‌സിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നു മാത്രം.
സോയ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇത് പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്നു. ഇത് ഉദ്ധാരണക്കുറവ് പോലുള്ള ഭക്ഷണങ്ങള്‍ക്ക് കാരണമാവുയും ചെയ്യും.
ഇതുപോലെയാണ് പെരുഞ്ചീരത്തിന്റെ കാര്യവും. ഇത് അളവില്‍ കൂടുതലായാല്‍ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് കുറയ്ക്കും. പുരുഷലൈംഗികതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
കോണ്‍ഫ്‌ളെക്‌സ് ധാരാളം പേര്‍ പ്രാതലായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് ദിവസവും കഴിയ്ക്കുന്നത് ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തെ ബാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ക്വയനിന്‍ എന്ന പദാര്‍ത്ഥം നാം കുടിക്കുന്ന ചില പാനീയങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇത് സിങ്കോണ എന്ന വൃക്ഷത്തടിയില്‍ നിന്നും ഉണ്ടാക്കുന്നതാണ്. മലേറിയക്കെതിരായ ഒരു ഔഷധം കൂടിയാണ് ക്വയാനിന്‍. എന്നാല്‍ ഇത് സെക്‌സിനെ തളര്‍ത്തുന്നു.
മദ്യം അമിതമായാല്‍ തലച്ചോറിനെ തളര്‍ത്തും. ലൈംഗികത മരവിക്കുകയും ചെയ്യും. ആരോഗ്യത്തിനും സെക്‌സിനും മദ്യം ദോഷം വരുത്തും.
മല്ലിയില, പുതിനയില എന്നിവ ഭക്ഷണസാധനങ്ങളില്‍ പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കും.
മുകളില്‍ പറഞ്ഞ ഭക്ഷണവസ്തുക്കള്‍ അമിതമായി കഴിയ്ക്കുന്നതാണ് ദോഷം വരുത്തുകയെന്ന കാര്യം ഓര്‍ക്കുക. ആവശ്യത്തിന് അളവില്‍ ഇവ കഴിയ്ക്കുന്നത് ദോഷം വരുത്തുന്നില്ല.