അനാരോഗ്യകരമായ ജീവിത രീതികള്‍ പല പുരുഷന്മാരിലും സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. മദ്യപാനം, പുകലി തുടങ്ങിയവ ഉദാഹരണങ്ങള്‍. പൂര്‍ണമായും ഒഴിവാക്കാനാവില്ലെന്നുള്ളവര്‍ക്ക് ഇത് കുറയ്ക്കുകയെങ്കിലുമാവാം.
ഭക്ഷണരീതികളും സെക്‌സ് പ്രശ്‌നങ്ങള്‍ വരുത്തും. അമിതവണ്ണം സെക്‌സ് പ്രശ്‌നങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണരീതി വളരെ പ്രധാനം. ഇതോടൊപ്പം വ്യായാമവും ഗുണം ചെയ്യും.
സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും പുരുഷന്മാരില്‍ സെക്‌സിനെ തളര്‍ത്തും. ഇവ ലൈംഗികാവയവത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കും. ഉദ്ധാരണക്കുറവു പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.
എല്‍ തൈറോസിന്‍ എന്നൊരു ധാതുവുണ്ട്. ഇത് തലച്ചോറിനെ ഉദ്ദീപിപ്പിച്ച് ലൈംഗിക വികാരങ്ങളുണ്ടാക്കുന്നു. ടെന്‍ഷന്‍ തൈറോസിന്‍ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും.
ലൈംഗികത മിക്കവാറും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു പറയും. ഇതിലെ കുറവ് ലൈംഗികതയെ ബാധിക്കും. എന്നാല്‍ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് സാധാരമായിട്ടുള്ള പുരുഷന്മാര്‍ക്കും ലൈംഗിക ബലഹീനത അനുഭവപ്പെടുന്നതായി കാണുന്നുണ്ട്.
നൈട്രിക് ഓക്‌സൈഡാണ് ഇവിടെ വില്ലന്‍. ശരിയായ ഉദ്ധാരണത്തിന് നൈട്രിക് ഓക്‌സൈഡ് അത്യാവശ്യമാണ്. ലൈംഗിക അവയവത്തിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ നൈട്രിക് ഓക്‌സൈഡ് അത്യാവശ്യമാണ്. അമിനോ ആസിഡ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ നൈട്രിക് ഓക്‌സൈഡ് തോത് വര്‍ദ്ധിപ്പിക്കും.