•  

സ്ത്രീകളെ സെക്‌സില്‍ തല്‍പരരാക്കാം

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/07-06-things-scare-women-002500.html">« Previous</a></li></ul>

couple
 
സ്ത്രീകള്‍ക്ക് സെക്‌സിനോട് ഭയം തോന്നുന്ന ധാരാളം സന്ദര്‍ഭങ്ങളുണ്ട്. ഇത് മാറ്റിയെടുക്കുന്നതില്‍ കൂടുതല്‍ സഹായം ചെയ്യാവുന്നത് പങ്കാളിക്കു തന്നെയാണ്.

പങ്കാളിയില്‍ സെക്‌സ് ഭയമുണ്ടാക്കാനുള്ള കാരണമെന്തെന്ന് ചോദിച്ചു മനസിലാക്കുക. ചിലര്‍ക്കെങ്കിലും ഇത് തുറന്നുപറയാന്‍ മടി കാണും. ആദ്യം ഇതെക്കുറിച്ചു തുറന്നു ചോദിക്കാതെ സാവകാശം, ഈ പ്രശ്‌നം അത്ര ഗൗരവമായി കാണുന്നില്ലെന്ന രീതിയില്‍ ചോദിക്കുക.

പങ്കാളികള്‍ തമ്മിലുള്ള മാനസിക ബന്ധവും സെക്‌സില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകളുടെ കാര്യത്തില്‍. ഇക്കാര്യം മനസില്‍ വയ്ക്കുക.

സെക്‌സില്‍ സ്ത്രീക്ക് ഭയമുണ്ടെന്നുണ്ടെങ്കില്‍ മുന്‍ഗണന എപ്പോഴും സ്ത്രീയുടെ ഇഷ്ടത്തിനു തന്നെ കൊടുക്കുക. നിര്‍ബന്ധിച്ച് ഒരിക്കലും സെക്‌സില്‍ ഏര്‍പ്പെടരുത്.

മാസമുറ സമയത്ത് മിക്കവാറും സ്ത്രീകള്‍ക്ക് സെക്‌സിനോട് താല്‍പര്യം തോന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന് താല്‍പര്യമുണ്ടെങ്കിലും ഇത് ഒഴിവാക്കുക.

സ്ത്രീക്ക് സെക്‌സിനോട് ഭയമുണ്ടാക്കുന്നത് ശാരീരിക പ്രശ്‌നങ്ങളാണോ അതോ മാനസിക പ്രശ്‌നങ്ങളാണോയെന്നു തിരിച്ചറിയുക. ഇതിന് ഇരുവരും തമ്മില്‍ കാര്യങ്ങള്‍ തുറന്നു പറയാനുള്ള മനസു കാണിച്ചേ മതിയാകൂ.

പീഡനം പോലുള്ള കാര്യങ്ങളും ചില സ്ത്രീകളില്‍ സെക്‌സിനോട് ഭയവും വെറുപ്പും വരുത്തിയേക്കാം. ഇത്തരം സന്ദര്‍ഭങ്ങൡ ഇതെക്കുറിച്ച് പങ്കാളി ചോദിക്കുന്നത് ചിലപ്പോള്‍ ദോഷമേ വരുത്തൂ. ആവശ്യമെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധന്റെ സേവനം തേടാം.

സ്വന്തം സുഖത്തിനു മാത്രമല്ലാ, പങ്കാളിയുടെ സുഖത്തിനും മുന്‍ഗണന കൊടുക്കുക. ഇത് സ്ത്രീകള്‍ക്ക് സെക്‌സില്‍ താല്‍പര്യമുണ്ടാകാന്‍ സഹായിക്കും.

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/07-06-things-scare-women-002500.html">« Previous</a></li></ul>
Read more about: sex, സെക്‌സ്
English summary
Men might always dream of having sex the way they do in porn movies. But sex can be fun and exciting only when both the partners share a comfort level.

Get Notifications from Malayalam Indiansutras