സെക്‌സിലെ വിവിധ ഘട്ടങ്ങള്‍ പൂര്‍ണമായി ആസ്വദിക്കാന്‍ പറ്റാത്തപ്പോഴാണ് ഇതിനെ സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ എന്ന ഗണത്തില്‍ പെടുത്തുന്നത്. പ്രധാനമായും മൂന്നു സ്റ്റേജുകളാണ് സ്ത്രീ ലൈംഗിതകയില്‍ ഉള്‍പ്പെടുന്നത്. താല്‍പര്യം , ഉത്തേജനം, ഓര്‍ഗാസം എന്നിവയാണിവ. ഇവ അനുഭവപ്പെടാത്ത സ്ത്രീകള്‍ക്ക് സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ എ്ന്നു പറയാം. വേദനാജനകമായ ശാരീരിക ബന്ധവും ഈ ഗണത്തില്‍ പെടുന്നു.
40 ശതമാനം സ്ത്രീകളില്‍ സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ ഉണ്ടാകുന്നുണ്ടെന്നാണു കണക്ക്. നാലില്‍ ഒരു സ്ത്രീക്കു വീതം ഓര്‍ഗാസം അനുഭവപ്പെടാറുമില്ല
ഇതിന് പലവിധ കാരണങ്ങളുണ്ട്. ശാരീരികവും മാനസികവുമായ കാരണങ്ങള്‍. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതയെന്നത് കേവലം ശാരീരികപ്രക്രിയ മാത്രമല്ലാ, മാനസികം കൂടിയാണ്. പങ്കാളിയായ പുരുഷന് സ്ത്രീ ലൈംഗികതയെ കുറിച്ച് പൂര്‍ണ അറിവില്ലെങ്കില്‍ സ്ത്രീയെ ഉത്തേജിപ്പിക്കാന്‍ സാധ്യമല്ല.
അതേ സമയം ഒരു സ്ത്രീയുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ധാരാളം ഘടകങ്ങളുണ്ട്. സംസ്‌കാരം, സമൂഹം, മനസ് എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇവയുടെ സ്വാധീനവും സ്ത്രീയുടെ ലൈംഗികക്ഷമതയെ സ്വാധീനിക്കുന്നുണ്ട്. സംസ്്കാരം, സമൂഹം എന്നിവയോടുള്ള ഭയവും കരുതലും മനസില്‍ സെക്‌സ് തെറ്റാണെന്നുള്ള തരം ധാരണകളും സ്ത്രീ ലൈംഗിതയെ ബാധിക്കുന്നുണ്ട്.
പങ്കാളിയോടുള്ള മാനസികമായ അടുപ്പക്കുറവും സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങളുണ്ടാക്കും. ഇത് മാനസികമായി മാത്രമല്ലാ, ശാരീരികമായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ടെന്‍ഷന്‍, ഡിപ്രഷന്‍ എന്നിവയും സെക്‌സിന് എതിരു നില്‍ക്കുന്ന സംഗതികള്‍ തന്നെ.