വജൈന, മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ സ്ത്രീകളിലെ ലൈംഗികതയ്ക്ക് എതിരായി നില്‍ക്കുന്നുണ്ട്. എന്‍ഡോമെട്രിയോസിസ്, സിസ്റ്റിറ്റിസ്, വജൈനിറ്റിസ്, യോനീപ്രദേശത്തെ വരള്‍ച്ച എന്നിവ സെക്‌സ് പലപ്പോഴും വേദനയുള്ളതാക്കുന്നു.
ഇതില്‍ വജൈനയിലെ വരള്‍ച്ച തന്നെയാണ് ഭൂരിഭാഗം സ്ത്രീകളേയും അലട്ടുന്ന ശാരീരിക പ്രശ്‌നം. മെനോപോസ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് ഇതിന് പൂര്‍ണമായ രീതിയില്‍ ഉത്തേജനമുണ്ടാകുന്നതു തന്നെയാണ് പരിഹാരം. ഇത് ഒരു പരിധി വരെ പങ്കാളിക്കു പരിഹരിക്കാവുന്ന പ്രശ്‌നമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി ജെല്ലുകളും ലഭ്യമാണ്.
മെനോപോസിനോട് അനുബന്ധിച്ച് സ്ത്രീകളില്‍ യോനീപ്രദേശത്ത് വരള്‍ച്ച അനുഭവപ്പെടാറുണ്ട്. ഇത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതു കാരണമാണ്. ജെല്ലുകളാണ് ഇതിനുള്ള പരിഹാരം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കിലും 15 ശതമാനം സ്ത്രീകളില്‍ മെനോപോസിനു ശേഷം സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാകുന്നുവെന്നു തെളിഞ്ഞിട്ടുമുണ്ട്.
എന്‍ഡോമെട്രിയോസിസ് പോലുള്ള മറ്റ് അസുഖങ്ങളാണ് സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് കാരണമെങ്കില്‍ ഇവയ്ക്ക് ചികിത്സയിലൂടെ പരിഹാരവുമുണ്ട്.
മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളൊന്നും കൂടാതെ ലൈംഗികത സംബന്ധിച്ച് അജ്ഞാനവും ചില സ്ത്രീകളിലെങ്കിലും ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.