•  

ചര്‍മപ്രശ്‌നങ്ങളും സെക്‌സില്‍ വേദനയുണ്ടാക്കും

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/07-09-physical-reasons-painful-inetercourse-women-1-002523.html">« Previous</a></li></ul>

Lady
 
സ്‌കിന്‍ പ്രശ്‌നങ്ങളും ചിലപ്പോള്‍ സ്ത്രീകള്‍ക്ക് വേദനയുണ്ടാക്കും. പ്രത്യേകിച്ച് പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന സ്‌കിന്‍ പ്രശ്‌നങ്ങള്‍. ലൈക്കെന്‍സിറോസിസ് തുടങ്ങിയ ചര്‍മരോഗങ്ങള്‍ ഉദാഹരണം. വജൈനയിലെ സ്റ്റിച്ചുകളുടെ പാടുകളും ഹെര്‍പിസ് പോലുള്ള രോഗങ്ങളും സ്ത്രീകളില്‍ ലൈംഗികബന്ധം വേദനിപ്പിക്കുന്നതാക്കാറുണ്ട്.

ചില സ്ത്രീകളില്‍ കന്യാചര്‍മം വളരെ കട്ടി കൂടിയതായിരിക്കും. ഇതും ലൈംഗികബന്ധം വേദനിപ്പിക്കും. ഇത്തരക്കാര്‍ക്ക് ചെറിയൊരു സര്‍ജറി തന്നെ വേണ്ടി വന്നേക്കാം.

വജൈനിസ്മസ് എന്നൊരു അവസ്ഥയുമുണ്ട്. ഇവിടെ സെക്‌സിന് ശ്രമിക്കുമ്പോള്‍ വജൈനല്‍, പെല്‍വിക് മസിലുകള്‍ സങ്കോചിക്കും. ഇതിനെ രോഗമെന്നു പറയാനാവില്ല. ഇതൊരു ശാരീരിക അവസ്ഥ മാത്രമാണ്.

മാനസികമായി സെക്‌സിനോടുള്ള ഭയം വജൈനിസ്മസിന് കാരണമാകും. പ്രത്യേകിച്ച് പീഡനം പോലുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള സ്ത്രീകള്‍ക്ക്. ഇത് സെക്‌സ് തെറാപ്പി കൊണ്ട് മാറ്റിയെടുക്കാവുന്നതേയുള്ളൂ. ഇത്തരം അവസ്ഥ സ്ത്രീകള്‍ക്ക് സെക്‌സ് വളരെ വേദനിപ്പിക്കുന്ന അവസ്ഥയുണ്ടാക്കുന്നു.

എന്‍ഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി എന്നിവയും സ്ത്രീകളില്‍ സെക്‌സ് തടസപ്പെടുത്തുന്ന അവസ്ഥകളാണ്. ഗര്‍ഭപാത്രത്തെ ബാധിക്കുന്ന രോഗങ്ങളാണിവ. ഇവ ചികിത്സ കൊണ്ട് മാറ്റിയെടുക്കാവുന്നതേയുള്ളൂ.

<ul id="pagination-digg"><li class="previous"><a href="/health/wellness/2012/07-09-physical-reasons-painful-inetercourse-women-1-002523.html">« Previous</a></li></ul>
English summary
An estimated 6-14% of women suffer from sexual pain and many more postmenopausal women do. It may be menopause-related or it may be vulvodynia, but there are many other potential causes, from dermatological diseases to bladder conditions. Deep (abdominal) pain with penetration could be due to endometriosis, fibroids, or previous pelvic surgery.
Story first published: Monday, July 9, 2012, 15:03 [IST]

Get Notifications from Malayalam Indiansutras