ചില സ്ത്രീകളില്‍ യോനീഭാഗത്ത് ഏതെങ്കിലും വിധത്തിലുള്ള അപാകതകള്‍ ഉണ്ടാകാം. സാധാരണ ലൈംഗികാവയവത്തില്‍ നിന്നും വ്യത്യസ്തമായ ആകൃതിയോ വളര്‍ച്ചയോ ചിലരിലെങ്കിലും കണ്ടു വരാം. ജന്മനാ ഇതുണ്ടാകാം. ഇതു കൂടാതെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളാലും പ്രസവശേഷവും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. ഇതിനായി ഇപ്പോള്‍ വജൈനോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയാ രീതി ചെയ്തുവരുന്നുണ്ട്.
വജൈനോപ്ലാസ്റ്റിയെ പ്ലാസ്റ്റിക് സര്‍ജറിയെന്നോ കോസ്‌മെറ്റിക് സര്‍ജറിയെന്നോ പറയാം. വജൈനല്‍ കനാല്‍, ഇതിനെ ചുറ്റിയുള്ള മ്യൂകസ് മെമ്പ്രേയ്ന്‍ എന്നിവിടങ്ങളിലാണ് സാധാരണയായി വജൈനോപ്ലാസ്റ്റി ചെയ്യാറ്. വജൈനക്ക് കൃത്യമായ ആകൃതി നല്‍കുകയാണ് ഈ ശസ്ത്രക്രിയാരീതിയില്‍ ചെയ്തുവരുന്നത്.
സ്ത്രീയുടെ വജൈനല്‍ ഭാഗത്ത് അയഞ്ഞു കിടക്കുന്ന ചര്‍മത്തിന് മുറുക്കം നല്‍കാന്‍ ലേബിയപ്ലാസ്റ്റി എന്ന ശസ്ത്രക്രിയാരീതിയാണ് ഉപയോഗിക്കുന്നത്. ഇതിനെ കോസ്‌മെറ്റിക് സര്‍ജറിയെന്നു തന്നെ വിശേഷിപ്പിക്കാം. വജൈനോപ്ലാസ്റ്റി വജൈനയുടെ അപാകതകള്‍ പരിഹരിക്കാനാണ് ഉപയോഗിക്കുന്നതെങ്കില്‍ ലേബിയ പ്ലാസ്റ്റി ആകൃതിയും ഭംഗിയും നല്‍കാനാണ്. വജൈനല്‍ പ്ലാസ്റ്റി, ലേബിയ പ്ലാസ്റ്റി എന്നിവ രണ്ടും ഒരുമിച്ച് വജൈനല്‍ റിജെനുവേഷന്‍ എന്നാണ് അറിയപ്പെടുന്നത്.
ഇത്തരം ശസ്ത്രക്രിയക്ക് ഒരാഴ്ചക്ക് ശേഷം ലൈംഗിക ബന്ധം സാധ്യമാകും. ആര്‍ത്തവത്തിനും അണ്ഡവിസര്‍ജനത്തിനും പ്രശ്‌നങ്ങളുണ്ടാകില്ല. എന്നാല്‍ ഇത്തരം ശസ്ത്രക്രിയ സാധാരണ രീതിയിലുള്ള പ്രസവം ബുദ്ധിമുട്ടുള്ളതാക്കും.
ഇത്തരം ശസ്ത്രക്രിയകള്‍ക്ക് മറ്റു രീതിയിലുള്ള പാര്‍ശ്വഫലങ്ങള്‍ സാധാരണ രീതിയില്‍ പറഞ്ഞു കേള്‍ക്കാറില്ല. ഇന്ത്യയില്‍ ഇപ്പോഴും ഇത്തരം ശസ്ത്രക്രിയകള്‍ വിരളമാണ്.