കോയ്റ്റല്‍ സെഫലാജിയ എന്നാണ് പൊതുവെ ഈ അവസ്ഥ അറിയപ്പെടുന്നത്. സെക്‌സ് രക്തപ്രവാഹം പെട്ടെന്നു കൂട്ടുന്നതാണ് ഇതിന് കാരണമായി പറയുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഇത് അനുഭവപ്പെടാറുണ്ടെങ്കിലും പുരുഷന്മാരിലാണ് കൂടുതലായി ഈ അവസ്ഥ കണ്ടുവരാറ്. സ്ത്രീകളില്‍ ഓര്‍ഗാസം സംഭവിക്കുമ്പോഴാണ് പ്രധാനമായും ഇതുണ്ടാകാറ്.
രക്തപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ വികസിക്കും. കഴുത്തിലേയും തലയിലേയും മസിലുകള്‍ ചുരുങ്ങും.
ഇത്തരം തലവേദനയില്‍ ഓര്‍ഗാസത്തിന് തൊട്ടുമുന്‍പായി സംഭവിക്കുന്ന തലവേദനയാണ് ഓര്‍ഗാസ്മിക് സെഫലാല്‍ജിയ. ഇത് സാധാരണയായി മൈഗ്രേയ്ന്‍ സാധ്യതയുള്ളവര്‍ക്ക് കൂടുതലായി വരാറുണ്ട്. കണ്ണിനു ചുറ്റും കണ്ണിന് പുറകിലുമായാണ് ഈ തലവേദന ഉണ്ടാകാറ്. ഒരു മിനിറ്റു മുതല്‍ മണിക്കൂറുകള്‍ വരെ ഓര്‍ഗാസ്മിക് സെഫലാല്‍ജിയ നീണ്ടു നില്‍ക്കാറുണ്ട്.
ചിലപ്പോഴെങ്കിലും സെക്‌സിനോട് അനുബന്ധിച്ച തലവേദന വരുന്നവരില്‍ കഴുത്തു തിരിക്കാന്‍ സാധിക്കാതിരിക്കുക, ഛര്‍ദി, മനപിരട്ടല്‍, ബോധക്കേട് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്. ഇത് ചിലപ്പോള്‍ മറ്റെന്തെങ്കിലും രോഗങ്ങളുടെ ലക്ഷണമാകാനും മതി.