•  

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് സെക്‌സ് തെറാപ്പി

പലതരം തെറാപ്പികളുണ്ട്. ഇതിലൊന്നാണ് സെക്‌സ് തെറാപ്പിയും. സെക്‌സ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗമാണിതെന്നു പറയാം.

Couple
 

സെക്‌സ് സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പരിഹാരമാണിത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഫലപ്രദമായ ചികിത്സാരീതി.

പുരുഷന്മാരില്‍ ശീഘ്രസ്ഖലനം, ഉദ്ധാരണ പ്രശ്‌നങ്ങള്‍ തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് സെക്‌സ് തെറാപ്പി സഹായകമാണ്. സ്ത്രീകളിലെ വജൈനിസ്മസ്, ഓര്‍ഗാസം നടക്കാതിരിക്കുക, വേദനാജനകമായ സെക്‌സ് എന്നിവയ്ക്കും സെക്‌സ് തെറാപ്പി പ്രയോജനപ്രദമാണ്.

ഇതിനു പുറമെ മറ്റു ലൈംഗിക പ്രശ്‌നങ്ങളായ സെക്‌സ് ഭയം, താല്‍പര്യക്കുറവ്, ആത്മവിശ്വാസക്കുറവ്, ഡിപ്രഷന്‍ കാരണം വരുന്ന സെക്‌സിനോട് താല്‍പര്യമില്ലാതെയാവുക, സെക്‌സ് അഡിക്ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സെക്‌സ് തെറാപ്പി സഹായിക്കും.

സെക്‌സ് തെറാപ്പി നടത്തുന്നത് സെക്‌സ് തെറാപ്പിസ്റ്റുകളാണ്. ഇതിനായി പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവര്‍.

അസസ്‌മെന്റ് എന്നതാണ് സെക്‌സ് തെറാപ്പിയിലെ ആദ്യഘട്ടം. രോഗിയുമായി സംസാരിച്ച് പ്രശ്‌നം കണ്ടെത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. ഇത് ശാരീരികപ്രശ്‌നമാണോ അതോ മാനസിക പ്രശ്‌നമാണോയെന്നു തിരിച്ചറിയുകയെന്നത് പ്രധാനം.

പ്രശ്‌നം കണെത്തിക്കഴിഞ്ഞാല്‍ രോഗിയില്‍ നിന്നും തുടര്‍ ചികിത്സക്കുള്ള അനുവാദം ലഭിക്കേണ്ടത് അത്യാവശ്യം. കാരണം സെക്‌സ് തെറാപ്പിയില്‍ രോഗിയുടെ സഹകരണം വളരെ പ്രധാനമാണ്. ഇതില്ലാതെ ചികിത്സയുടെ ഘട്ടങ്ങളിലേക്കു കടക്കാന്‍ സാധിക്കില്ല. ഇതാണ് ചികിത്സയുടെ രണ്ടാംഘട്ടം.

മൂന്നാം ഘട്ടത്തില്‍ സ്വന്തം അവസ്ഥയെപ്പറ്റി രോഗിക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. എന്നാല്‍ രോഗിക്ക് ആത്മവിശ്വാസക്കുറവുണ്ടാകുന്ന കാര്യങ്ങള്‍ പറഞ്ഞെന്നു വരില്ല. എങ്കിലും തന്റെ പ്രശ്‌നത്തെ പറ്റി രോഗികക്് ഏകദേശധാരണ ഉണ്ടായിരിക്കേണ്ടത് ചികിത്സയുടെ വിജയത്തിന് അത്യാവശ്യമാണ്. ഇവിടെ രോഗിയുടെ ആകെയുള്ള ചരിത്രം അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യം. ഒരുവിധം പ്രശ്‌നങ്ങള്‍ ഈ മൂന്നാംഘട്ട ചികിത്സയിലൂടെ പരിഹരിക്കാന്‍ സാധിക്കും.

ഇന്റന്‍സീവ് തെറാപ്പിയെന്നാണ് നാലാംഘട്ടം അറിയപ്പെടുന്നത്. മൂന്നാംഘട്ടം പരാജയപ്പെടുന്നവരിലാണ് ഈ ഘട്ടത്തിലേക്ക് സെക്‌സ് തെറാപ്പി കടക്കാറുള്ളൂ.

Read more about: sex, സെക്‌സ്
English summary
Sex therapy is the treatment of sexual dysfunction, such as non-consummation, premature ejaculation, erectile dysfunction, low libido, unwanted sexual fetishes, sexual addiction, painful sex, or a lack of sexual confidence, assisting people who are recovering from sexual assault, problems commonly caused by stress, tiredness and other environmental and relationship factors.
Story first published: Wednesday, July 18, 2012, 15:46 [IST]

Get Notifications from Malayalam Indiansutras