എത്രപേര്‍ക്ക് സ്ഖലനത്തിന് മുമ്പ് ലിംഗം ഊരിയെടുക്കാന്‍ പറ്റും? പഴയകാലത്തെ പ്രധാനപ്പെട്ട ലൈംഗിക നിയന്ത്രണമാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു ഇത്. അതേ സമയം ഇക്കാലത്ത് പലര്‍ക്കും ഇതിനു സാധിക്കുന്നില്ല. ഇന്നത്തെ തലമുറയില്‍ ഭൂരിഭാഗം പേരുടെയും രണ്ടാമത്തെ കുട്ടി ക്ഷണിക്കപ്പെടാതെയെത്തുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്ന് ലൈംഗിക ജീവിതത്തില്‍ അച്ചടക്കമില്ലാത്തതാണെന്ന കാര്യത്തില്‍ സംശയമില്ല.
അടിച്ചമര്‍ത്തുന്ന സെക്‌സ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും സുഗമമായ ജീവിതത്തിന് സെക്‌സ് അത്യാവശ്യമാണെന്ന് ആണും പെണ്ണും തിരിച്ചറിയേണ്ടത്. പലപ്പോഴും അങ്ങനെ സംഭവിക്കാത്തതുകൊണ്ടാണ് രാജ്യത്ത് ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്. ലൈംഗികത എന്നും ചൂടുള്ള വിഷയമാണ്. അതുകൊണ്ടു തന്നെ അത്തരം വാര്‍ത്തകള്‍ പ്രാധാന്യം നേടുകയും തെറ്റായ ഒരു ലൈംഗിക സംസ്‌കാരം വളര്‍ന്നുവരികയും ചെയ്യും.
സ്‌കൂള്‍ മുതല്‍ തന്നെ ലൈംഗികവിദ്യാഭ്യാസത്തിനു പ്രധാന്യം കൊടുത്തു തുടങ്ങേണ്ടതുണ്ട്. അമ്മയും അച്ഛനും സെക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവര്‍ക്ക് അതാത് പ്രായത്തില്‍ പറഞ്ഞുകൊടുക്കാന്‍ തയ്യാറായാല്‍ ലൈംഗിക അതിക്രമങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കും. അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗികത പലപ്പോഴും പോണിന്റെ അമാനുഷികതയ്ക്ക് അടിമകളാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.