തീര്‍ച്ചയായും ഇത്തരമൊരു പരാതിയുമായി ഡോക്ടറെ കാണാന്‍ പോകുന്നവര്‍ വളരെ കുറവായിരിക്കും. അമേരിക്കയില്‍ ഒരു ശതമാനത്തോളം ദമ്പതികള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. എന്നാല്‍ അവരില്‍ ഭൂരിഭാഗവും ഇക്കാര്യം ആരോടും പറയുന്നില്ലെന്നു മാത്രം.
ഈ തലവേദനകള്‍ രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് സെക്‌സ് മുറുകുന്നതിനനുസരിച്ച് തലവേദനയും ശക്തമാകും. മറ്റു ചിലര്‍ക്ക് രതിമൂര്‍ച്ഛയ്‌ക്കൊപ്പം അസഹ്യമായ തലവേദനയും ഉണ്ടാകും. ചിലര്‍ക്ക് ഈ തലവേദന വളരെ പെട്ടെന്നു മാറും. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് പരിപൂര്‍ണമായി മാറുന്നതിന് ദിവസങ്ങളോ മാസങ്ങളോ എടുക്കും.
ഞരമ്പുകളില്‍ രക്തസമ്മര്‍ദ്ദം അധികമാകുന്നതിനാലാണ് ഇത്തരം തലവേദനയുണ്ടാകുന്നതെന്ന് പൊതുവരെ കരുതപ്പെടുന്നു. നല്ലൊരു സെക്‌സിലേര്‍പ്പെട്ടതിനുശേഷം പങ്കാളി തലവേദനയാകുന്നുവെന്ന് പറയുന്നുണ്ടെങ്കില്‍ അവരോട് പരിഭവിക്കരുതെന്ന് ചുരുക്കം.
മൈഗ്രെയ്ന്‍ തലവേദനയുള്ളവരില്‍ ഇത്തരം തലവേദന വളരെ വേഗം കടന്നു വരും. അപ്പോള്‍ നല്ലൊരു സെക്‌സ് നല്ലൊരു തലവേദനയ്ക്കു വഴിവെച്ചേക്കാം.