•  

സെക്‌സ്, ഒച്ചവെച്ച് ആസ്വദിക്കൂ

Sex Noise
 
സെക്‌സ് നൈസ്സര്‍ഗ്ഗികമായി ഒന്നാണ്. ഇതിനെ മികച്ച വൈകാരിക അനുഭവമായി ഉയര്‍ത്തികൊണ്ടുവരാന്‍ അനുഭവസമ്പത്ത് തന്നെ വേണം. സെക്‌സിനിടെയുള്ള പ്രതികരണങ്ങളും ശബ്ദങ്ങളും സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

പേടിയോടുകൂടിയോ ആശങ്കകളോടുകൂടിയോ ഒരിക്കലും സെക്‌സില്‍ ഏര്‍പ്പെടരുത്. പങ്കാളിയോട് ഇഷ്ടമുള്ള കാര്യങ്ങള്‍ പറയാന്‍ ഒരു മടിയും കാണിക്കരുത്. അതു പറഞ്ഞാല്‍..അങ്ങനെ ചെയ്താല്‍..എന്നു ചിന്തിക്കരുത്. സെക്‌സിനിടെ മനസ്സറിഞ്ഞ് ചെയ്യുന്ന കാര്യങ്ങളെല്ലാം ബന്ധത്തെ ഊട്ടിയുറപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ആമുഖ ലീലകളിലായാലും അതിനുശേഷമായാലും യാതൊരു മടിയും കാണിക്കരുത്. അടുത്ത മുറിയിലേക്ക് ശബ്ദം കേള്‍ക്കുമോ? താഴെയുള്ള ഫഌറ്റുകാര്‍ അറിയില്ലേ? ആ ജനലിലൂടെ ആരെങ്കിലും എത്തി നോക്കിയാലോ?. ഇത്തരത്തില്‍ പല സംശയങ്ങളും പലരുടെയും മനസ്സില്‍ നിറയും.

കുട്ടികളുള്ളവരാണെങ്കില്‍ അവര്‍ എഴുന്നേറ്റാലോ എന്നൊരു പേടിയും ഉണ്ടാകും. അത്തരം പേടിയുള്ളവര്‍ കുട്ടികള്‍ നല്ലതുപോലെ ഉറങ്ങിയെന്നു ഉറപ്പായാല്‍ മാത്രം സെക്‌സിനു മുതിരുക. ഇനി അഥവാ സെക്‌സിനിടെ കുട്ടികള്‍ എഴുന്നേറ്റാല്‍ ഒന്നുമറിയാത്തതുപോലെ അവരുടെ അടുത്തേക്ക് ചെല്ലുക.

തനിച്ചുതാമസിക്കുന്നവര്‍ക്ക് അടുത്ത മുറിയിലേക്കോ ഹാളിലേക്കോ കലാപരിപാടി മാറ്റാവുന്നതാണ്.

English summary
You don't have to be silent when you and your partner are having sex. Make some noise,
Story first published: Monday, July 16, 2012, 16:43 [IST]

Get Notifications from Malayalam Indiansutras