•  

പെണ്ണ് സെക്‌സിയാകുന്നതെപ്പോള്‍

Sexy Woman
 
എല്ലാ സ്ത്രീകളെ കാണുമ്പോഴും പുരുഷന്മാര്‍ വൈകാരികമായി ഉണര്‍ത്തപ്പെടുന്നില്ലയെന്നത് സത്യമാണ്. അതേ സമയം തന്നെ ഇതിന് അവളുടെ സൗന്ദര്യവുമായി യാതൊരു ബന്ധവുമില്ല. ചില പെണ്ണുങ്ങള്‍ക്ക് ഒരു വല്ലാത്ത സെക്‌സി ലുക്ക് തന്നെയുണ്ടാകും. ഇത്തരത്തില്‍ പെട്ടവര്‍ക്ക് അല്‍പ്പം 'ഇളക്കവും' കൂടിയുണ്ടെങ്കില്‍ അവരെ സമൂഹം ദുഷിച്ച കണ്ണോടുകൂടിയേ നോക്കൂ.

ഏത് പ്രായത്തിലാണ് സ്ത്രീ ഏറ്റവും സെക്‌സിയാവുകയെന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? 28വയസ്സിനും 30 വയസ്സിനും ഇടയിലായിരിക്കും സ്ത്രീകള്‍ ഏറ്റവും വശീകരിക്കുന്ന രീതിയിലുണ്ടാവുകയെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

അതേ സമയം സെക്‌സില്‍ സ്ത്രീ തിളങ്ങുന്നത് തന്റെ 32ാമത്തെ വയസ്സിലായിരിക്കും. ഡെയ്‌ലി മെയില്‍ പ്രസിദ്ധീകരിച്ച ഈ പഠനത്തില്‍ രസകരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. പലപ്പോഴും സ്ത്രീകള്‍ വഴിതെറ്റാനുള്ള സാധ്യതയും ഈ പ്രായത്തിലാണ്. സെക്‌സില്‍ ആത്മവിശ്വാസം വര്‍ധിക്കുന്നതും പ്രലോഭിക്കുന്ന സൗന്ദര്യം സ്വന്തമാകുന്നതും ഇതിനു പ്രധാനകാരണമാണ്.

28 വയസ്സ് പൂര്‍ത്തിയാകുന്നതോടെ തന്റെ ശരീരഘടനയില്‍ ഇനി വലിയ വ്യത്യാസം വരാനില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. 32 വയസ്സാകുമ്പോള്‍ സ്വന്തം ശരീരഭാഗങ്ങളില്‍ പരിപൂര്‍ണമായ വിശ്വാസമുണ്ടാകുന്നതും ഒരു കാരണമാണ്. സെക്‌സിലുണ്ടാകുന്ന ആത്മവിശ്വാസം കൂടുതല്‍ ധൈര്യം പകരുകയും ചെയ്യും.

English summary
Women feel their sexiest when they turn 28, a new survey has revealed, but confidence doesn''t peak until she is 32
Story first published: Wednesday, July 25, 2012, 16:28 [IST]

Get Notifications from Malayalam Indiansutras