•  

വ്യത്യസ്ത രതിമൂര്‍ച്ഛകള്‍ ഉണ്ടോ?

Clitoris
 
സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകുന്നതിന് ലൈംഗികമായി ബന്ധപ്പെടേണ്ട കാര്യമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കൃസരിയെ ഉത്തേജിപ്പിച്ചുകൊണ്ട് നേടുന്ന രതിമൂര്‍ച്ഛയും ലൈംഗികബന്ധത്തിലൂടെ ലഭിക്കുന്ന രതിമൂര്‍ച്ഛയും വ്യത്യസ്തമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സ്ത്രികളെ ലൈംഗിക സുഖത്തിലേക്ക് നയിക്കാന്‍ കൃസരികള്‍ക്കു മാത്രമേ സാധിക്കൂവെന്ന അന്ധവിശ്വാസം ഒരു കാലത്ത് സജീവമായിരുന്നു. അതുകൊണ്ടു തന്നെ പലരും അധിക സമയം ചെലവഴിച്ചിരുന്നത് ഈ കടുകുമണിയോളം പോന്ന അവയവത്തിലായിരുന്നു.

കൃസരിയെ ഉത്തേജിപ്പിക്കാതെ തന്നെ സ്ത്രീകളെ രതിമൂര്‍ച്ഛയിലേക്ക് നയിക്കാന്‍ കഴിയുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ജി സ്‌പോട്ടിലുണ്ടാകുന്ന സ്പര്‍ശങ്ങള്‍ ലൈംഗികമായ ഉത്തേജനം നല്‍കുന്നുണ്ടെന്നും കൃസരി എന്ന ചെറിയ അവയവത്തിന് യോനിക്കുള്ളിലുള്ള പേശികളുമായി ബന്ധമുണ്ടെന്നുമായിരുന്നു ഇതുവരെയുള്ള വിശ്വാസം.

കൃസരിയെ ഉത്തേജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന രതിമൂര്‍ച്ഛയും ലൈംഗികബന്ധത്തിലൂടെ ഉണ്ടാകുന്ന രതിമൂര്‍ച്ഛയും ശാസ്ത്രീയമായി വിശകലനം ചെയ്തതിനുശേഷമാണ് ശാസ്ത്രകാരന്മാര്‍ ഈ കണ്ടെത്തലിലെത്തിയത്.

English summary
Women climax not through intercourse alone, New Study published in Sexual Medicine.വ്യത്യസ്ത രതിമൂര്‍ച്ഛകള്‍ ഉണ്ടോ?
Story first published: Sunday, August 26, 2012, 13:57 [IST]

Get Notifications from Malayalam Indiansutras