ആദ്യത്തെ സെക്‌സാണെങ്കില്‍ ബ്ലീഡിങ് ഉണ്ടാകും
കന്യകയുമായി ബന്ധപ്പെട്ടാല്‍ ബ്ലീഡിങ് ഉണ്ടാകുമെന്ന് ഭൂരിഭാഗം പേരും ചിന്തിക്കുന്നു. കന്യാചര്‍മ്മം പൊട്ടുന്നതിലൂടെയാണ് രക്തം പൊടിയുന്നത്. പക്ഷേ, ഇത് തെറ്റായ ചിന്തയാണ്. അത്യാവശ്യം അധ്വാനിച്ചു പണിയെടുക്കുന്ന പെണ്‍കുട്ടികളില്‍ ഇത്തരത്തില്‍ രക്തം പൊടിയുന്നതിനുള്ള സാധ്യത കുറവാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രക്തം വന്നാല്‍ മാത്രമേ കന്യകയാകൂ എന്നു ചിന്തിക്കരുത്.
സെക്‌സ് വേദനാജനകമാണ്
യോനിക്കുള്ളിലേക്ക് പുരുഷലിംഗം പ്രവേശിക്കുമ്പോള്‍ ഏറെ വേദനയുണ്ടാകുമെന്ന തെറ്റിദ്ധാരണ ചില സ്ത്രീകള്‍ക്കുണ്ട്. ആദ്യ ബന്ധത്തില്‍ എല്ലാ സ്ത്രീകളിലും രക്തം പൊടിയാറില്ല എന്നതു പോലെ തന്നെ എല്ലാ സ്ത്രീകളുടെയും ആദ്യ ബന്ധം വേദനജനകമായി കൊള്ളണമെന്നില്ല. സുഖമുള്ള ഒരു വേദനയാണ്. നാലാ അഞ്ചോ തവണ ബന്ധപ്പെടുന്നതോടുകൂടി ഈ വേദനയ്ക്ക് പ്രസക്തിയില്ലാതാകും.
സെക്‌സിനുശേഷം മൂത്രമൊഴിച്ചാല്‍ ഗര്‍ഭിണിയാകില്ല
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ചിലരുണ്ട്. മൂത്രമൊഴിക്കുന്നതിലൂടെ ഗര്‍ഭധാരണം നടക്കില്ലെന്നാണ് ഇവരുടെ ധാരണം. ലിംഗത്തില്‍ നിന്നും യോനിയിലേക്ക് പ്രവേശിക്കുന്ന ശുകഌ മൂത്രത്തോടൊപ്പം പുറത്തുപോവുമെന്നാണ് ഈ അന്ധവിശ്വാസം.