
പ്രധാനമായും ജീവിതരീതിയില്‍ വന്ന മാറ്റമാണ് കാരണം. ജോലി സ്ഥലത്തും വീട്ടിലും അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം പലപ്പോഴും അവനെയും അവളെയും സെക്‌സില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്.
ലൈംഗിക ജീവിതത്തില്‍ വരള്‍ച്ച വരാതെ നോക്കാന്‍ ഇരുവരും ശ്രമിക്കണം. പലപ്പോഴും പുരുഷന്മാര്‍ സ്ത്രീകളെ ഉറക്കഗുളികളായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കിടന്ന ഉടന്‍ തന്നെ പങ്കാളിയുടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി എന്തൊ ഒരു ജോലി ചെയ്തു തീര്‍ക്കുന്ന ലാഘവത്തോടെ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഒരൊറ്റ ഉറക്കം.
ലൈംഗികമായി പുരുഷന്‍ സംതൃപ്തനാകുമെങ്കിലും സ്ത്രീയെ സംബന്ധിച്ചിടത്തോളം പകുതി ദൂരം മാത്രമേ സഞ്ചരിച്ചിട്ടുണ്ടാകൂ. എല്ലാ ബന്ധപ്പെടലിലും രതിമൂര്‍ച്ഛ വേണമെന്നതാണ് ഇന്ത്യക്കാരന്റെ മറ്റൊരു വാശി. എന്നാല്‍ അതിനുള്ള ഒഴിവുസമയമോ അനുയോജ്യമായ അന്തരീക്ഷമോ മാനസികാവസ്ഥയോ കണ്ടെത്തുന്നതില്‍ അവന്‍ പരാജയപ്പെടുകയും ചെയ്യുന്നു.



Click it and Unblock the Notifications







