•  

ചുംബനം എപ്പോഴും അടിപൊളിയാകണം

Kissing
 
ചുംബിക്കാന്‍ വേണ്ടി ആരും ചുംബിക്കരുത്. പ്രണയത്തിന്റെ ഓട്ടോഗ്രാഫായി പരിഗണിക്കപ്പെടുന്ന ചുംബനത്തെ അല്‍പ്പം ഗൗരവത്തോടെ കാണാന്‍ തയ്യാറാകേണ്ടതുണ്ട്.

നല്ലൊരു ചുംബനം വൈകാരികതയുടെ മാന്ത്രികലോകത്തേക്കുള്ള വാതില്‍ തുറന്നുതരുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരോ ചുംബനം ഒത്തിരി ചുംബനങ്ങളും തുടക്കമാണെന്ന ഓര്‍മ എപ്പോഴും വേണം.

ശ്വാസത്തിന്റെ ഗന്ധം, വൃത്തി, രുചി എന്നിവ ചുംബനത്തിന്റെ കാര്യത്തില്‍ ഏറെ നിര്‍ണായകമാണ്. തുടക്കം എപ്പോഴും പതുക്കെ ആയിരിക്കുന്നതാണ് നല്ലത്. മൃദുവായ ആദ്യ ചുംബനത്തിനുശേഷം ചുണ്ടുകളില്‍, പിന്നീട് ഉമിനീരിന്റെ രുചിയറിയും വിധത്തിലുള്ള തീവ്രചുംബനം. പതുക്കെ പതുക്കെ വേണം കത്തികയറാന്‍.

ചുംബനത്തിനോടൊപ്പം കൈകള്‍ കഴുത്തിലും പുറത്തും മുടിയിലും ഇഴഞ്ഞുനടക്കുമെന്നത് സ്വാഭാവികം. ചുരുക്കത്തില്‍ ചുംബനത്തെ ചെറുതായി കാണരുത്. ഒരു പക്ഷേ, ലൈംഗികബന്ധത്തോളം പ്രാധാന്യമേറിയതാണ് നല്ലൊരു ചുംബനം.

English summary
Kissing is one of the most intimate and loving acts humans can engage in.
Story first published: Tuesday, September 11, 2012, 14:20 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras