•  

സെക്‌സ് കൊണ്ട് ഏറെ ഗുണങ്ങളുണ്ട്

Sex Mood
 
സെക്‌സ് പാപമല്ല, മറിച്ച് ആയുസ്സു കൂട്ടുന്ന, ആരോഗ്യം കൂട്ടുന്ന ദിവ്യ ഔഷധമാണെന്ന് തിരിച്ചറിയണം. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സെക്‌സ് ഒരു ഒറ്റമൂലിയാണ്. കഴിയുന്നത്രയും ദിവസങ്ങളില്‍ ലൈംഗികമായി ബന്ധപ്പെടാന്‍ പങ്കാളികള്‍ തയ്യാറാണം.

ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിലും സെക്‌സിനുള്ള പങ്ക് തള്ളികളയാനാവില്ല. ഇമ്യൂണോഗ്ലോബിന്‍ എയുടെ ഉല്‍പാദനം വര്‍ധിക്കുന്നതിലൂടെയാണിത്. പനി, ജലദോഷം തുടങ്ങിയ സാധാരണ അസുഖങ്ങള്‍ ഇടക്കിടെ കടന്നുവരാതിരിക്കാന്‍ സെക്‌സ് സഹായിക്കും.

മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സെക്‌സ് നല്ലൊരു മാര്‍ഗ്ഗമാണ്. തലവേദന, പുറംവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥകളില്‍ നിന്നു രക്ഷപ്പെടാന്‍ സെക്‌സിലേര്‍പ്പെടുന്നത് നല്ലതാണ്.

രതിമൂര്‍ച്ഛയുടെ ഭാഗമായി പുറത്തുവരുന്ന ഡിഹൈഡ്രോപിയാന്‍ഡ്രോസ്‌റ്റോണിന് ശരീരത്തിലെ കേടായ കോശങ്ങളെ നന്നാക്കാന്‍ വരെ ശേഷിയുണ്ട്. സെക്‌സ് നല്ലൊരു ഉറക്കഗുളിക കൂടിയാണ്. സെക്‌സിലേര്‍പ്പെട്ടാല്‍ എപ്പോഴും നല്ല സ്മാര്‍ട്ടായിരിക്കുമെന്ന കാര്യം ഗ്യാരണ്ടി.

English summary
Making love is good for adults. And making love regularly is even better.
Story first published: Friday, September 21, 2012, 11:11 [IST]

Get Notifications from Malayalam Indiansutras