•  

സെക്‌സ് കൂട്ടാന്‍ ബുക്കും

Fifty Shades of Grey
 
സെക്‌സും വായനയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഫിഫ്റ്റി ഷേഡ്‌സ് ഓഫ് േ്രഗ എന്ന അശ്ലീലപുസ്തകത്തെ അധികരിച്ച് നടത്തിയ പഠനങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഴ്ചയില്‍ ഒരു തവണ മാത്രം ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്ന ദമ്പതികള്‍ ഈ പുസ്തകം വായിക്കുന്നതിലൂടെ അത് മൂന്നുതവണയായി ഉയര്‍ത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകളാണ് പുസ്തകത്തില്‍ നിന്ന് ഏറെ പ്രചോദനമുള്‍കൊള്ളുന്നത്.

പുസ്തകം വായിച്ച സ്ത്രീകളില്‍ ഭൂരിഭാഗം പേരും പങ്കാളിയോടും സെക്‌സിനോടും തങ്ങള്‍ക്കുള്ള സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നുണ്ട്. പുസ്തകത്തില്‍ നിന്ന് ആവേശമുള്‍കൊണ്ട് പുതിയ പുതിയ സെക്‌സ് പൊസിഷനുകള്‍ക്കുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീകള്‍ സഹകരിക്കുന്നുവെന്നതും ശുഭകരമായ കാര്യമാണ്.

ഇത്തരം പുസ്തകങ്ങളുടെ വായന ബ്രിട്ടനിലെ ആയിരക്കണക്കിന് സ്ത്രീകളുടെ ദാമ്പത്യ ജീവിതത്തെ സന്തോഷത്തിലേക്ക് നയിച്ചിട്ടുണ്ടെന്നും പഠനവുമായി ബന്ധപ്പെട്ട് സമാഹരിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

English summary
Couples are taking inspiration from the best-selling erotic novel 'Fifty Shades of Grey,'

Get Notifications from Malayalam Indiansutras