•  

ബ്ലൂഫിലിം കാണുന്നത് അധികമായാല്‍

Blue FIlm
 
സ്ഥിരമായി പോണ്‍ സിനിമകള്‍ കാണുന്നത് പല പ്രശ്‌നങ്ങളും ഉണ്ടാക്കാറുണ്ട്. പങ്കാളികളാണ് പലപ്പോഴും ഇതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുന്നത്. ലൈംഗിക ചിത്രങ്ങള്‍ അമാനുഷികമായി തന്നെ അവതരിപ്പിക്കുന്ന സെക്‌സ് സങ്കല്‍പ്പങ്ങളാണ് അവനെ അല്ലെങ്കില്‍ അവളെ നയിക്കുന്നത്.

ലൈംഗികമായി ബന്ധംഅഞ്ചോ പത്തോ മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന പ്രക്രിയയാണ്. പോണ്‍ സിനിമകള്‍ നല്‍കുന്ന സങ്കല്‍പ്പമനുസരിച്ച് പുരുഷന്‍ ഇടക്കിടെ പൊസിഷനുകള്‍ മാറുന്നതും പലകാര്യങ്ങളും ഒരുമിച്ച് ചെയ്യാന്‍ ശ്രമിക്കുന്നതുമെല്ലാം അവള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

പിന്‍രതിയാണ് പോണ്‍ സിനിമകള്‍ ഇന്ന് ഏറെ പ്രചരിപ്പിക്കുന്നത്. പലപ്പോഴും ഭൂരിഭാഗം പങ്കാളികളും ഈ ലൈംഗിക ആശയത്തോട് യോജിക്കാറില്ലെന്നതാണ് സത്യം. സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യാവിഷ്‌കാരങ്ങളും പലരേയും പ്രലോഭിക്കാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ അന്ധമായി അനുകരിച്ച് പലരും അപകടത്തില്‍ പെടാറുണ്ടെന്നതും പരമാര്‍ത്ഥമാണ്.

ഉത്തേജിക്കപ്പെട്ട ലിംഗം എത്രയും വേഗം സ്ഖലനത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കും. യോനിയിലേക്ക് പ്രവേശിക്കുന്നതോടെ ഈ പ്രവണത കൂടി കൂടി വരികയാണ് ചെയ്യുക. അധിക പോണ്‍ സിനിമയിലും ഏറെ നേരത്തിനുശേഷമാണ് സ്ഖലനം സംഭവിക്കുന്നതായി കാണിക്കുന്നത്. സെക്‌സ് സ്‌പ്രേകള്‍ ഉപയോഗിച്ചാണ് ഇവര്‍ ഏറെ സമയം നീണ്ട സീനുകള്‍ ചിത്രീകരിക്കുന്നത്.

പോണ്‍ സിനിമകള്‍ ഒരു ഉത്തേജനത്തിനായി കാണുന്നതില്‍ തെറ്റില്ല. പക്ഷേ, അതിനെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നത് മാനസികമായി ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാക്കും. ഇത് തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ കുടുംബബന്ധം തന്നെ തകരും.

English summary
Do you or some you love wants to know how to stop porn addiction?You need to teach your subconscious mind to respond to cravings in a new, healthy wayബ്ലൂഫിലിം കാണുന്നത് അധികമായാല്‍
Story first published: Wednesday, October 3, 2012, 10:26 [IST]

Get Notifications from Malayalam Indiansutras