ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇന്നത് ആണിനും ഇന്നത് പെണ്ണിനും എന്ന് തരം തിരിച്ചു വച്ചവ. തൊട്ടതിനും പിടിച്ചതിനും പിണങ്ങുന്നതും പിങ്ക് നിറവും സ്‌ട്രോബറിയും ഇഷ്ടപ്പെടുന്നതും പൊതുവെ 'മസ്‌കുലിന്‍' ലക്ഷണങ്ങളല്ല. എന്നാല്‍ മറ്റ് ചില കാര്യങ്ങളുണ്ട്. പെണ്ണുങ്ങളുടെ തനി സ്വഭാവമാണെങ്കിലും പുരുഷന്‍ ചെയ്തുപോകുന്നവ. എന്നാല്‍ ഇതൊന്നും പെണ്ണത്തമാണെന്ന് അവന്‍ ഒരിക്കലും സമ്മതിക്കുകയുമില്ല.
കരച്ചില്‍ - കരയുന്നതിനുമുണ്ടോ ആണ്‍ പെണ്‍ വ്യത്യാസം എന്ന് ചോദിക്കാന്‍ വരട്ടെ. ഉണ്ട്. തീര്‍ച്ചയായും ഉണ്ട്. കരഞ്ഞുകാര്യം നേടുക എന്നത് സ്ത്രീകളുടെ ലക്ഷണമായാണ് കരുതുന്നത്. അതില്‍ ആണത്തത്തിന്റെ കണികയില്ല എന്ന് കരുതുന്നവരാണ് പൊതുവേ. എന്നാല്‍ അതങ്ങനെയല്ല എന്ന് പറയുന്നവരുമുണ്ട്, ആരാണെന്നല്ലേ, കരയുന്ന പുരുഷന്മാര്‍ തന്നെ!
റൊമാന്റിക് സിനിമകള്‍ കാണുന്നത് പെണ്ണുങ്ങളുടെ കാര്യമാണെന്നോ. അതെയെന്നാണ് പലരും പറയുന്നത്. ആണുങ്ങളാണെങ്കില്‍ ഇടിപ്പടങ്ങളാണ് കാണേണ്ടത്. സെന്റിമെന്റ്‌സ് സിനിമകള്‍ കണ്ട് കരയുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്നര്‍ഥം. മദ്യപാനത്തിനുമുണ്ടോ ആണ്‍ പെണ്‍ വ്യത്യാസം. ഉണ്ടത്രെ. റമ്മും ബ്രാന്‍ഡിയുമൊക്കെ പുരുഷന്മാര്‍ക്കും വോഡ്ക പോലുള്ളവ സ്ത്രീകള്‍ക്കുമാണെന്നാണ് വെയ്പ്പ്. വൈനിന്റെ കാര്യം എടുത്തുപറയേണ്ടല്ലോ.
ബ്യൂട്ടി സലൂണില്‍ കസേരയിട്ട് ഊഴം കാത്തിരിക്കുന്നവരില്‍ പുരുഷന്മാരുടെ എണ്ണം കൂടി വരികയാണ് എന്നാണ് പഠനങ്ങള്‍. നെഞ്ചും മുഖവും ഷേവ് ചെയ്ത് വൃത്തിയാക്കിവെക്കുന്നതും തലയിലും ദേഹത്തും ഓയിലും ഷാംപൂവും സ്പായും പരീക്ഷിക്കുന്നതും സ്ത്രീലക്ഷണങ്ങളാണ് എന്ന് ആരൊക്കെ പറഞ്ഞാലും സമ്മതിച്ചുതരാന്‍ പ്രയാസമാണ് എന്ന് പറയുന്നവരാണ് കൂടുതല്‍ പുരുഷന്മാരും.