ഒരിക്കല്‍ കാസര്‍ഗോഡുകാരനായ സജിത് എന്നയാള്‍ ഡോക്ടറോട് ഒരു ചോദ്യം ചോദിച്ചു. എന്നും ഒരേ രീതിയില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നു. ഈയിടെയായി സെക്‌സ് തീരെയില്ല. വല്ലാത്ത മടുപ്പ്. എന്തു ചെയ്യും.? ഡോക്ടര്‍ അദ്ദേഹത്തിന് കൊടുത്ത സരസമായ മറുപടി നിങ്ങള്‍ എന്നും ഭക്ഷണം കഴിച്ചിട്ടും മടുക്കാതിരിക്കുന്നതു പോലെയല്ല സെക്‌സ് എന്നും ചില ഇടവേളകള്‍ നല്ലതാണെന്നുമാണ്.
സെക്‌സിന് ഇടവേളകള്‍ ആവശ്യമാണ്. സ്വയം നവീകരിക്കാനും ഇണയെ മാനസികമായി ഉല്ലാസത്തിലേക്ക് നയിക്കേണ്ടതും ആവശ്യമാണ്. എന്തും ആസ്വദിച്ചു ചെയ്യണം. സെക്‌സും ശരിയായ ആസ്വാദനമില്ലെങ്കില്‍ വിരസമായ ഒരു ചടങ്ങ് മാത്രമാകും. എന്നും ഒരേ രീതിയിലുള്ള സെക്‌സ് അവസാനിപ്പിക്കണം. കൂടുതല്‍ നല്ല രതി ശരീരം ആവശ്യപ്പെടുന്നതു വരെ ചെറിയ ഇടവേളകള്‍ നല്ലതാണ്.
ജലകേളി പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ..? നിങ്ങളില്‍ നവോന്മേഷം നിറയ്ക്കുവാന്‍ പര്യാപ്തമാണ് ജലകേളികള്‍. പഴയ കാലത്തെപ്പോലെ കുളങ്ങളിലും തോടുകളിലും ആസ്വദിച്ചുള്ള കുളി ഇന്ന് സ്വപ്‌നം കാണാന്‍ കഴിയില്ലെങ്കിലും ബാത്ത് ടബ്ബ് ഉപയോഗിച്ചും ജലകേളീ പരീക്ഷണമാകാം. നനഞ്ഞ ശരീരങ്ങള്‍ രതിയുടെ ഒരു പൂക്കാലത്തെ കൊണ്ടുവന്നു തരും. സിനിമകളിലെ പ്രണയ ഗാനരംഗങ്ങളില്‍ കമിതാക്കളുടെ നനഞ്ഞ ഉടലുകള്‍ ആനന്ദ നൃത്തമാടുന്നത് കാണുക. അപ്പോള്‍ ജീവിതത്തിലും അവ പരീക്ഷിച്ചു നോക്കാം. കാനനഭംഗിയില്‍ കാട്ടരുവിയോരത്ത് രതി ഒരു ഉത്സവമാക്കുന്നത് സങ്കല്പിച്ചു നോക്കൂ.
അരണ്ട വെളിച്ചത്തില്‍ ആരോരുമറിയാതെ
മങ്ങിയ വെളിച്ചത്തില്‍ ചുറ്റുമുള്ള തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇണയെ ഒന്ന് ഗാഡമായി പുണരുക. സ്വകാര്യതയുടെ നിഗൂഡമായ സന്തോഷം നിങ്ങളെ പുതിയ ഒരാളാക്കും. ചുണ്ടുകളില്‍ ചുണ്ടുകള്‍ കൊണ്ട് ഒരു ചിത്രം വരയ്ക്കുക. കിടപ്പറയ്ക്കു പുറത്തുള്ള ഇത്തരം ചെറിയ ഉത്സവങ്ങള്‍ പോലും ഉണര്‍വിന്റെ ലോകത്തേക്ക് നിങ്ങളെ എത്തിക്കും.
രതി വേഗങ്ങളിലെ വ്യത്യസ്തത
പതിയെ തുടങ്ങി രതിമൂര്‍ച്ഛയിലേക്ക് വളരുന്ന സാധാരണ രതി രീതികളെ ഉപേക്ഷിച്ച് പുതു വേഗങ്ങള്‍ പരീക്ഷിച്ചു നോക്കുവാന്‍ ഇരുവരും ശ്രമിച്ചു നോക്കിയിട്ടുണ്ടോ.? മാറ്റം അത്ഭുതകരമായിരിക്കും. ഇലകളെപ്പോലെ സന്തോഷത്തില്‍ ഊയലാടുക. രതി ഒരാളുടെ മാത്രം സന്തോഷമാക്കാതെ സൂക്ഷിക്കുക. ഞാന്‍ എന്നത് ഒഴിവാക്കി ഞങ്ങള്‍ എന്നതാവട്ടെ പുതിയ മനോഭാവം