കാനഡയിലെ പ്രശസ്ത സെക്ഷ്വല്‍ ഹെല്‍ത്ത് എജ്യുക്കേറ്റര്‍ ആയ ലെസ്ലി സ്റ്റഡ്മാന്‍ ദാമ്പത്യം ഏറ്റവും ആഴത്തില്‍ നിലനില്‍ക്കാന്‍ ദമ്പതികളുടെ പരസ്പരധാരണ വളരെയേറെ സഹായിക്കുന്നുണ്ട് എന്ന് അഭിപ്രായപ്പെടുന്നു. പരസ്പരം പഴി പറഞ്ഞ് പിരിയുന്നവര്‍ ഏറെയുള്ള ഈ കാലത്ത്് ഇത്തരം അഗാധ ബന്ധങ്ങള്‍ മാതൃകയാക്കേണ്ടതാണ്. പറയാന്‍ മടിക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളാണ് അകല്‍ച്ചയ്ക്ക് കാരണമായി പിന്നീട് വളരുന്നത്. ലൈംഗിക ബന്ധത്തിന്റെ ഊഷ്മളതയില്‍ എല്ലാ അകല്‍ച്ചയും മറക്കാനും പൊറുക്കാനും കഴിയണം.
യാഥാര്‍ത്ഥ്യം
ലോക രാജ്യങ്ങളില്‍ സെക്‌സിന്റെ കാര്യത്തില്‍ മെല്ലെപ്പോക്കുകാരാണ് ഇന്ത്യക്കാര്‍ എന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനക്കുറിപ്പു പ്രകാരം പറയുന്നത്. ആഴ്ചയില്‍ ഒരു പ്രാവശ്യം ബന്ധപ്പെടുന്നവര്‍ തന്നെ കുറവാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. പരസ്പരധാരണയില്ലായ്മയാണ് പലരുടെയും കാര്യത്തില്‍ വില്ലനാകുന്നത്. ഈ പ്രശ്‌നം പങ്കാളിയെ പറഞ്ഞു മനസ്സിലാക്കുവാന്‍ കഴിയണം. തന്റെ താല്പര്യങ്ങള്‍ ഇണയും തിരിച്ചറിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി.
ഇണയുടെ ആവശ്യങ്ങള്‍ അറിയുക
തന്റെ ഭാര്യയുടെ ശുചിത്വമില്ലായ്മ പ്രശ്‌നമായി കാണുന്ന ഭര്‍ത്താവും ഭര്‍ത്താവിന്റെ മദ്യപാനം മൂലം പൊറുതിമുട്ടിയ ഭാര്യയുമൊക്കെ ഒന്നു തുറന്നു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളായിരിക്കും മിക്കതും. കാമസൂത്രത്തില്‍ വാത്സ്യായന ഋഷി പറയുന്നത് പരസ്പരം വാക്കുകള്‍ കൊണ്ട് ഉത്തേജിപ്പിച്ചതിനു ശേഷം ഇരുവരും കരങ്ങളാല്‍ തഴുകി സുഗന്ധദ്രവ്യങ്ങളാലും മങ്ങിക്കത്തുന്ന വിളക്കുകളുടെയും അകമ്പടിയോടെ വ്്്യത്യസ്തങ്ങളായ പോസുകളില്‍ ആവേശപൂര്‍വം രാസക്രീഡാ ലോലുപരായി ബന്ധപ്പെടണമെന്നാണ്.
ശരിയായ പൊസിഷന്‍
ശരിയായ പൊസിഷനിലാണ് രതിയെങ്കില്‍ ഏറെ നന്ന്്. സെക്‌സ് ഗൈഡുകളും കാമസൂത്രയുമൊക്കെ ഒട്ടനവധി പൊസിഷനുകള്‍ പരിചയപ്പെടുത്തുന്നത്
എല്ലാം ചെയ്തു നോക്കി കൂടുതല്‍ ഉചിതമായ രീതികള്‍ തെരഞ്ഞെടുക്കുന്നതിന് കൂടിയാണ്. സെക്‌സ് വീഡിയോകളും മറ്റും കണ്ട് ഹരം കൊള്ളുന്ന
പലരും അത് ജീവിതത്തില്‍ പകര്‍ത്തി നോക്കി പരാജയപ്പെട്ടിട്ടുണ്ട്. പല പ്രാവശ്യങ്ങളായി ഷൂട്ട് ചെയ്ത അത്തരം ദൃശ്യങ്ങള്‍ കണ്ട് മോഹിക്കല്ലേ. അതെല്ലാം
മിഥ്യകളാണ്. മനുഷ്യന് സാദ്ധ്യമായ സാധാരണ സമയദൈര്‍ഘ്യം എത്രയെന്നും തിരിച്ചറിയേണ്ടതുണ്ട്.