•  

അവള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന കിന്നാരങ്ങള്‍

ചരിത്രത്തിന്റെ തുടക്കം മുതല്‍ സ്ത്രീകളെ തൃപ്തിപ്പെടുത്താനുള്ള മനുഷ്യന്റെ ശ്രമങ്ങള്‍ ഇടംപിടിച്ചതായി കാണാം. യുദ്ധങ്ങളിലേക്കും കലഹങ്ങളിലേക്കും വരെ അവയൊക്കെ എത്തിച്ചേര്‍ന്നിട്ടുമുണ്ട്. ഇന്നും സ്്്ത്രീകളെ തൃപ്തിപ്പെടുത്തുന്ന കാര്യത്തില്‍ വിജയിക്കാത്ത എത്രയോ പേര്‍ ജീവിതത്തില്‍ കയ്പു നീരു കുടിക്കുന്നു.

ഇതാ സ്ത്രീകളെ തൃപ്തിപ്പെടുത്തുന്ന ചില നിസാര കാര്യങ്ങള്‍. നിങ്ങള്‍ക്ക് അവ ശ്രമിച്ചു നോക്കാവുന്നതാണ്. അത് ചിലേേപ്പാള്‍ പുതിയ ഒരു സന്തോഷജീവിത്തിന്റെ തുടക്കമാകാം.

എന്തു ഭംഗി നിന്നെക്കാണാന്‍ എന്റെയോമലാളെ

എന്തു ഭംഗി നിന്നെക്കാണാന്‍ എന്റെയോമലാളെ

എല്ലാവര്‍ക്കും എല്ലാവരും സുന്ദരികളാവില്ല. പക്ഷേ ഓരോരുത്തര്‍ക്കും ചില പ്രത്യേകതകള്‍ ദൈവം തന്നെ കൊടുത്തിട്ടുണ്ടെന്ന് പറയാറുണ്ട്. ഇണയെ ആകര്‍ഷിച്ചുനിര്‍ത്തുന്നതിന് അതു മതി. എങ്കിലും നീ സുന്ദരിയാണ് എന്ന് കേള്‍ക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്? നിന്റെ നോട്ടമാണ് എന്നെ എന്നും ആകര്‍ഷിച്ചത് എന്നോ നിന്റെ ചിരിയിലാണ് ഞാന്‍ വീണുപോയതെന്നോ പറയുന്നത് കേള്‍ക്കുമ്പോള്‍ ഏതു പെണ്ണാണ് അതിഷ്ടപ്പെടാത്തത്.

 സൗന്ദര്യം തേടുക

സൗന്ദര്യം തേടുക

മനോഹരമായ പൊക്കിള്‍ ചുഴി, ഉടവു തട്ടാത്ത മാറിടങ്ങള്‍, സുന്ദരമായ കണ്ണുകള്‍, വശ്യമായ നോട്ടങ്ങള്‍ ,സെക്‌സിയായ നടത്തം, സെക്‌സിയായ ശബ്ദം , ശ്രവണസുന്ദരമായ ശബ്ദം ഇവയൊന്നുമല്ലാതെ ചിലപ്പോള്‍ മനോഹരമായ ദേഷ്യത്തിനു വരെ ആണിനെ ആകര്‍ഷിക്കാന്‍ കഴിയും. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് പറയാറുണ്ടല്ലോ. തന്റെ സ്ത്രീയുടെ മനോഹാരിത കണ്ടെത്തുക. ചിലപ്പോള്‍ നിങ്ങളോടുള്ള പരിഗണന പോലും അതീവ സുന്ദരമാണെന്നത് തിരിച്ചറിയുക

സമ്മാനങ്ങള്‍ നല്‍കുക

സമ്മാനങ്ങള്‍ നല്‍കുക

എത്രകാലമായി അവള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു സമ്മാനം നല്‍കിയിട്ട് ഓര്‍ത്തുനോക്കൂ. ചെറിയ ചില കാര്യങ്ങള്‍ അവരെ വല്ലാതെ സന്തോഷിപ്പിക്കുന്നത് തിരിച്ചറിയുക. വസ്ത്രങ്ങള്‍, മധുരം എന്നിങ്ങനെ സ്രീയെ എന്താണ് സന്തോഷിപ്പിക്കാന്‍ മതിയായത് എന്ന് തിരിച്ചറിയുക. എന്നാലും കൂടുതല്‍ അവള്‍ ആഗ്രഹിച്ചുകൊണ്ടേയിരിക്കും.

എന്റെ രതി ദേവതയാണ് നീ

എന്റെ രതി ദേവതയാണ് നീ

പുരുഷനെ തന്റെ വരുതിയില്‍ നിര്‍ത്താന്‍ സ്ത്രീ എന്നും ആഗ്രഹിക്കുന്നു. അവന്‍ പൂര്‍ണ്ണമായും തന്റേതാകാന്‍ അവള്‍ കൊതിക്കുന്നു. അവളെ തൃപ്തിപ്പെടുത്തുവാന്‍ അവനും ശ്രമിക്കണം. കിടപ്പറയില്‍ അവളില്‍ ആവേശിതനാകുന്ന അവന്‍ നീ അല്ലാതെ മറ്റൊരാള്‍ക്കും ഇതുപോലെ എന്നെ തൃപ്തിപ്പെടുത്താന്‍ ആവില്ല എന്നൊക്കെ പറയുന്നത് അവളെ എന്നെന്നും തൃപ്തയാക്കും. മറച്ചു വെക്കാതെ പ്രശംസാ വചനങ്ങള്‍ പറയുക. ഉള്ളിന്റെ ഉള്ളില്‍ അവള്‍ സന്തോഷിക്കും. ചിലപ്പോള്‍ ഇതിലൊന്നും ഞാന്‍ വീഴില്ല എന്നൊക്കെ പറയുമായിരിക്കും. അതൊക്കെ വെറുതെ പറയുന്നതാണ് എന്ന് മനസ്സിലാക്കുക.

ഇന്നു മുതല്‍ അവളെ കുറച്ചൊക്കെ പ്രോത്സാഹിപ്പിച്ച് പറയുകയും ചില കാര്യങ്ങളില്‍ അവള്‍ മിടുക്കിയാണെന്നും തുറന്നു പറയുക. മാറ്റം അനുഭവിച്ചറിയുക.

 

English summary
It is men's dezire to keep his girl happy always. Here we have some tips to practice this better.
Story first published: Saturday, November 9, 2013, 12:44 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras