•  

അതിരുകള്‍ക്കുമപ്പുറം ഭാവനയെ ഉണര്‍ത്തുക

ലൈംഗിക മരവിപ്പ് അനുഭവപ്പെട്ട ഭര്‍ത്താവിനെ ഒരു സെന്‍ ഗുരുവിനെ കാണിച്ച ഭാര്യയെപ്പറ്റി ഓഷോ ഒരു ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. എന്തൊക്കെ മരുന്നുകള്‍ ചെയ്തിട്ടും ഈ ഭര്‍ത്താവിന് ഉദ്ധാരണമുണ്ടാകുന്നില്ല എന്നതായിരുന്നു പ്രശ്‌നം. ഗുരു തന്റെ ആശ്രമത്തിന്റെ പിറകിലേക്ക് ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടു പോയി. പറഞ്ഞു കൊടുക്കുന്ന മന്ത്രം യാതൊരു കാരണവശാലും ഭാര്യ കേള്‍ക്കരുത് എന്നു പറഞ്ഞു.

ഭാര്യ ആകാംക്ഷയോടെ കാത്തിരുന്നു. മന്ത്രം പഠിച്ച ഭര്‍ത്താവ് തിരിച്ചു വന്നു. സന്തോഷത്തോടെ ഭാര്യയുമൊത്ത് വീട്ടിലേക്കു പോയി. ഭര്‍ത്താവ് വീടിനു പിറകില്‍ പോയി കുറെ നേരം ആരും കേള്‍ക്കാതെ മന്ത്രം ചൊല്ലി . അന്ന് രാത്രി പതിവില്ലാത്ത രീതിയില്‍ കിടപ്പറയില്‍ അവരുടെ ഗംഭീര സമാഗമം നടന്നു. എന്ത് ഭയങ്കര മന്ത്രമാണിതെന്ന് ഭാര്യ അത്്ഭുതപ്പെട്ടു. ഭര്‍ത്താവ് നല്ല ഉന്മേഷവാനുമായിരുന്നു.

Couple Making Love
 

എന്നും ബന്ധപ്പെടുന്നതും ഭര്‍ത്താവിന്റെ മാറിയ രീതികളും കൊണ്ട് സ്ത്രീ സഹജമായ ആകാംക്ഷ ഭാര്യയെ ഭര്‍ത്താവ് മന്ത്രം ചൊല്ലുന്നത് ഒളിച്ചു കേല്‍ക്കാന്‍ പ്രേരിപ്പിച്ചു. ഭാര്യ ആ മന്ത്രം കേട്ട് അന്തിച്ചു പോയി. മന്ത്രം ഇതായിരുന്നു..'ഇവള്‍ എന്റെ ഭാര്യയല്ല..ഇവള്‍ എന്റെ ഭാര്യയല്ല'. ഈ കഥ അതിശയോക്തിപരമാണെങ്കിലും ഭാവനയുടെ പ്രാധാന്യം അത്രത്തോളമുണ്ടെന്ന് സത്യം തിരിച്ചറിയുന്നത് നല്ലതാണ് ഓരോരുത്തരും.

English summary
Being erotic in bedroom will help you to reach orgasm faster and better.
Story first published: Wednesday, December 4, 2013, 10:23 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras