•  

സെക്‌സ് ആഘോഷിക്കുന്നതെങ്ങിനെ?

ലൈംഗിക ജീവിതം ആഘോഷമാക്കണം എന്നാണ് പൊതുവെ പറയാറ്. എന്നാല്‍ അതെങ്ങനെയാണ്. നൂറായിരം പ്രശ്‌നങ്ങളുളള ജീവിതത്തില്‍ സെക്‌സ മാത്രമായി എങ്ങിനെയാണ് ആഘോഷമാക്കുക. പ്രയാസമാണ് എന്നാലും ഒന്ന് ശ്രമിച്ചുനോക്കൂ. മാനസികവും ശാരീരികവുമായ ഒരു വികാര പ്രകടനമാണ് സെക്‌സ് എന്ന് ആദ്യം മനസിലാക്കൂ.


പങ്കാളികളുടെ തൃപ്തിയാണ് സെക്‌സിന്റെ അടിത്തറ. പ്രേമം, ശൃംഗാരം, കാമം എന്നിവയെല്ലാം ഈ തൃപ്തി കണ്ടെത്താനുള്ള ഓരോ പടിയാണ്. ലൈംഗിക ബന്ധത്തില്‍ ഈ തൃപ്തി പരിപൂര്‍ണതയിലെത്തുന്നു എന്നാണ് പറയുക. പരസ്പര ബന്ധത്തിന്റെ ആഴം കൂട്ടുന്നതിലും ദാമ്പത്യ ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും സെക്‌സിന് വലിയ റോളുണ്ട്.


Happy Sex
 
കിടപ്പറയില്‍ എല്ലാ വിഷമതകളും മാറ്റിവയ്ക്കുകയാണ് ആദ്യം വേണ്ടത്. ലൈംഗിതയെപ്പറ്റി വ്യക്തമായ അറിവോ കാഴ്ചപ്പാടോ ഇല്ലാതെ ജീവിതത്തിലേക്ക് കടക്കുന്നവര്‍ പോലും പരസ്പരം സ്‌നേഹിച്ചും മനസിലാക്കിയും കഴിഞ്ഞുപോയാല്‍ സെക്‌സും ജീവിതവും തികച്ചും ഒരാഘോഷമാകും.


പര്‌സപരം അടുത്തറിയുക, ഓരോ രാത്രിയും ആദ്യരാത്രി പോലെ സമീപിക്കുക, മനസ് മടുക്കാതെ നോക്കുക തുടങ്ങിയവയാണ് ആരോഗ്യപരമായ സെക്‌സിന് അടിസ്ഥാനം വേണ്ട കാര്യങ്ങള്‍. പുതുമകള്‍ പരീക്ഷിക്കുന്നതില്‍ ഒരിക്കലും മടിക്കരുത്. പുതുമയാണ് സെക്‌സിന്റെ രസം തന്നെ. എല്ലാ വിഷമങ്ങളും മറന്ന് സെക്‌സ് ആസ്വദിക്കൂ, ജീവിതം തനിയെ ആസ്വാദ്യമാകും.

English summary
How to enjoy sex life, here we have some tips for healthy sex life.
Please Wait while comments are loading...

Get Notifications from Malayalam Indiansutras