•  

കര്‍ക്കടക ചികിത്സയിലൂടെ പുത്തന്‍ ലൈംഗികാനൂഭൂതി

ആയുര്‍വേദ ചികിത്സയ്ക്ക് ഏറ്റവും ശരിയായ സമയം കര്‍ക്കടകമാണെന്ന് പറയപ്പെടുന്നു. കര്‍ക്കടകത്തിലെ ചികിത്സയ്ക്ക് ഫലപ്രാപ്തി കൂടുമെന്നതിനാലാണിത്. അതുകൊണ്ടുതന്നെ കേരളത്തിലെ ആയുര്‍വേദ കേന്ദ്രങ്ങളും മറ്റും കര്‍ക്കടക ചികിത്സയ്ക്കായി പ്രത്യേക പാക്കേജുകള്‍ തന്നെ തയ്യാറാക്കി വരുന്നതായി അടുത്തിടെ കണ്ടുവരുന്നു. ആയുര്‍വേദ ചികിത്സയുടെ വിപണനമൂല്യം കര്‍ക്കടകത്തില്‍ മറ്റു സമയങ്ങളിലേതിനേക്കാള്‍ ഇരട്ടിയോളമാണ്.

എണ്ണതേച്ചുള്ള കുളിയും, പ്രത്യേക കഷായ കഞ്ഞികളും, ഉഴിച്ചിലുമെല്ലാം കര്‍ക്കടക ചികിത്സയുടെ ഭാഗമാണ്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ചികിത്സയുടെ ഫലം ഒരു വര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങളെ പോലെ ലൈംഗിക ഉത്തേജനത്തിനും കര്‍ക്കടകത്തില്‍ പ്രത്യേക ചികിത്സയുണ്ട്. ചികിത്സയുടെ ഫലം അനുഭവിച്ചു തന്നെ അറിയേണ്ടതാണെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.

ayurveda
 

ലൈംഗിക താത്പര്യം കുറഞ്ഞവര്‍ക്കും, ശരിയായ രീതിയിലുള്ള ലൈംഗിക സുഖം അനുഭവിക്കാന്‍ കഴിയാത്തവര്‍ക്കുമൊക്കെ കര്‍ക്കടക ചികിത്സ ഇരട്ടി ഗുണം നല്‍കും. സ്ത്രീക്കും പുരുഷനും പ്രത്യേകമായ ചികിത്സകളാണ് ഇതിനായി നല്‍കിവരുന്നത്. ആഹാര ക്രമീകരണത്തോടൊപ്പം സ്‌നേഹന, സ്വേദന, ചികിത്സകള്‍ അടങ്ങിയ പഞ്ചകര്‍മ്മ ചികിത്സ ശാസ്ത്രീയമായി ചെയ്യുകയാണെങ്കില്‍ ലൈംഗികയുടെ അനുപമമായ സുഖം അനുഭവിച്ചറിയാം.

പുരുഷ ലൈംഗികാവയവം പ്രത്യേകം തയ്യാറാക്കിയ എണ്ണയില്‍ നിശ്ചിത സമയം മുക്കിവെക്കുന്ന ചികിത്സാ രീതികള്‍ അത്ഭുതമായ ഫലം കൊണ്ടുവരുന്നു. അരക്കെട്ടിലെ നാഡീ ഞരമ്പുകള്‍ക്കായി നല്‍കുന്ന പൃഷ്ട വസ്തി ചികിത്സയുടെ പ്രധാന ഭാഗമാണ്. സ്ത്രീ പുരുഷ ലൈംഗികാവയവങ്ങള്‍ പ്രത്യേക എണ്ണകൊണ്ട് തടവുന്നതും ലൈംഗിക സുഖം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ്. വിവാഹത്തിന് വര്‍ഷങ്ങള്‍ക്കു ശേഷം ലൈംഗികയില്‍ താത്പര്യക്കുറവ് കര്‍ക്കടക ചികിത്സ മികച്ച ഫലം ചെയ്യും.

English summary
Karkidaka ayurveda treatment for sex
Please Wait while comments are loading...

Get Notifications from Malayalam Indiansutras

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Indiansutras sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Indiansutras website. However, you can change your cookie settings at any time. Learn more