•  

ലൈംഗിക സുഖം അനുഭവിക്കാം; ശ്രദ്ധിക്കേണ്ടത് ഈ മൂന്ന് കാര്യങ്ങള്‍, ഇല്ലെങ്കില്‍ പണിപാളും

സെക്‌സ് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ ആരുമില്ല. എന്നാല്‍ ഇതില്‍ നിന്നുള്ള ആസ്വാദനം വ്യത്യസ്തമായിരിക്കും. നല്ല ആരോഗ്യമുള്ളവര്‍ക്കേ സെക്‌സ് ആസ്വദിക്കാന്‍ സാധിക്കൂ എന്ന് മനസിലാക്കണം. അനാരോഗ്യകരമായ അവസ്ഥയില്‍ സെക്‌സ് ചെയ്യാന്‍ താല്‍പ്പര്യമുണ്ടാകില്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ലൈംഗിക അവയവങ്ങളുടെ ആരോഗ്യവും ഇതില്‍ പ്രധാനമാണ്.

സെക്‌സ് ചെയ്യുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ ചലനങ്ങള്‍ വേണ്ട ഭാഗങ്ങളില്‍ വേദന അനുഭവപ്പെട്ടാല്‍ പിന്മാറുകയോ മടി കാണിക്കുകയോ ചെയ്യും. അരക്കെട്ടിന്റെ ഭാഗം സ്ത്രീയും പുരുഷനും ശക്തമായിരിക്കണം. മതിയായ വ്യായാമം തന്നെയാണ് ഇതില്‍ പ്രധാനം. അരക്കെട്ടിന്റെ ഭാഗത്ത് പരിധി വിട്ട് ഇറുകിയ വസ്ത്രം ധരിക്കുന്നത് ഉചിതമല്ല.

good sex life-
 

വ്യായാമം തന്നെയാണ് എടുത്ത പറയേണ്ട ഘടകം. ശക്തമായ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്. വ്യായാമം പതിവായി ചെയ്യുമ്പോള്‍ മടുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇടയ്ക്ക് മറ്റുചില കാര്യങ്ങള്‍ ചെയ്യാം. ഉദാഹരത്തിന് പാട്ടുകേട്ട് ഡാന്‍സ് ചെയ്യാം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇളകുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്. പ്രായത്തിന് അനുസരിച്ച് മാത്രമേ വ്യായാമ മുറകള്‍ തിരഞ്ഞെടുക്കാവൂ.

പ്രമേഹം പിടിപെടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് പ്രധാനപ്പെട്ട കാര്യം. പ്രമേഹമുള്ള വ്യക്തികള്‍ക്ക് ഞരമ്പുകളുടെ ശേഷി ക്രമേണ കുറയും. ഇത് ശാരീരികക്ഷമതയെ ബാധിക്കും. അമിത വണ്ണം വയ്ക്കുന്ന സാഹചര്യം ഒഴിവാക്കണം. ഭക്ഷണത്തില്‍ ക്രമീകരണം വരുത്തണം. രാത്രി ഭക്ഷണം നേരത്തെയാക്കുക, മിതമായി കഴിക്കുക എന്നീ രീതിയിലേക്ക് മാറുന്നത് നല്ലതാണ്.

സമീകൃത ആഹാരം തിരഞ്ഞെടുക്കുക. ശരീരത്തില്‍ രക്തയോട്ടം ഉറപ്പാക്കുന്നതാകണം ഭക്ഷണം. സെക്‌സ് ചെയ്യുന്ന വേളയില്‍ ലൈംഗിക അവയവത്തിലേക്ക് മികച്ച രീതിയില്‍ രക്തയോട്ടം വേണം. അതിന് തടസമുണ്ടായാല്‍ ഉദ്ധാരണക്കുറവ് അനുഭവപ്പെടും. ഇത് പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെടാന്‍ കാരണമാകും. രക്തയോട്ടം ശക്തിപ്പെടുത്താനാണ് വ്യായാമവും ചിട്ടയായ ഭക്ഷണരീതിയിലും അമിത വണ്ണം കുറയ്ക്കലും.

മദ്യപാനവും പുകവലിയും ഒഴിവാക്കുക എന്നതും പ്രധാനമാണ്. ശരീരത്തിന് ദോഷമല്ലാത്ത ഒന്നും ഈ രണ്ട് കാര്യത്തില്‍ നിന്നുമില്ല. ഉറക്കം വളരെ പ്രധാനമാണ്. ജോലി സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കണം. ജോലി നഷ്ടപ്പെടുക, കടം കൊണ്ട് വലയുക, കുടുംബ കലഹമുണ്ടാകുക എന്നതെല്ലാം സെക്‌സിനോടുള്ള താല്‍പ്പര്യവും സന്തോഷവും കുറയ്ക്കും.

ഉദ്ധാരണ കുറവ് അനുഭവപ്പെടുന്നവര്‍ സ്വയം ചികില്‍സിച്ച് സമയം കളയരുത്. ഡോക്ടറെ സമീപിച്ച് കാര്യങ്ങള്‍ തുറന്നുപറയുക. മരുന്ന്, കൗണ്‍സലിങ്, ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയ ചികില്‍സാ രീതികള്‍ കൊണ്ട് ഉദ്ധാരണ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാം. അതിനെല്ലാം പുറമെ ശുചിത്വം നിര്‍ബന്ധമാണ്. പ്രത്യേകിച്ച് സെക്‌സ് ചെയ്യുന്നതിന് മുമ്പ് പ്രത്യേകമായി ശുചിത്വം ഉറപ്പാക്കണം. ദുര്‍ഗന്ധമുണ്ടാകുന്നത് ആനന്ദകരമായ സെക്‌സിന് തടസമാണ്.

English summary
To Experience Sexual Pleasure; Pay Attention To These 3 Things, Otherwise Will Be In Trouble

Get Notifications from Malayalam Indiansutras