ലിംഗാഗ്രത്തില്‍ സ്പര്‍ശിക്കുമ്പോഴുണ്ടാകുന്ന റിഫ്ലക്സ് ആക്ഷന്‍ മുഖേന ഉദ്ധാരണം സംഭവിക്കാം. സുഷുന്മാ നാഡിയുടെ താഴെ കാണുന്ന നാഡികളാണ് ഇത്തരത്തിലുളള ഉദ്ധാരണം സാധ്യമാക്കുന്നതും നിയന്ത്രിക്കുന്നതും. നാഡീവ്യവസ്ഥയുടെ മേല്‍നോട്ടത്തിലുളള ഉദ്ധാരണം വഴി നൈട്രിക് ഓക്സൈഡ് ഉല്‍പാദിപ്പിക്കപ്പെടുന്നു. ലിംഗോദ്ധാരണമുണ്ടാക്കുന്ന മൃദുപേശികളെ (corpora cavernosa) വികസിപ്പിക്കുകയും തല്‍ഫലമായി ഉദ്ധാരണം നടക്കുകയും ചെയ്യും.
മാനസികമായി ലൈംഗികോത്തേജനമുണ്ടാകുന്നതും ലിംഗോദ്ധാരണത്തിന് കാരണമാകും. തലച്ചോറിലെ ലിംബിക് (limbic system) വ്യവസ്ഥയാണ് ഇവിടെ ഉദ്ധാരണം സാധ്യമാക്കുന്നത്.
ഉദ്ധാരണം സംഭവിക്കാനുളള അടിസ്ഥാന കാരണം ഏതായാലും ശരിയായി പ്രവര്‍ത്തിക്കുന്ന നാഡീവ്യൂഹം അനിവാര്യമാണ്. ലൈംഗിക ഹോര്‍മോണായ ടെസ്റ്റാസ്റ്റിറോണിന്റെ അളവ്, പീയൂഷ (pituitary gland) ഗ്രന്ഥിയുടെ ശരിയായ പ്രവര്‍ത്തനം എന്നിവയും ആരോഗ്യകരമായ ലിംഗോദ്ധാരണത്തിന് അനിവാര്യമാണ്.
ലിംഗോദ്ധാരണം എങ്ങനെ ഉണ്ടാകുന്നുവെന്ന് മനസിലാക്കിയാല്‍ ഉദ്ധാരണമില്ലായ്മ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടും. ലൈംഗിക ഹോര്‍മോണിന്റെ അപര്യാപ്തത, നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറ്, ലിംഗത്തിലേയ്ക്ക് ശരിയായ അളവില്‍ രക്തം എത്തിച്ചേരാതിരിക്കുക എന്നിങ്ങനെയുളള ശാരീരിക കാരണങ്ങളും മാനസിക പ്രശ്നങ്ങളും ഉദ്ധാരണമില്ലായ്മയ്ക്ക് കാരണമാകാം.
രക്തക്കുഴലുകള്‍ക്കുളളിലെ കലകള്‍ കേടുവരുന്നതാണ് ലിംഗത്തിലേയ്ക്കുളള രക്തയോട്ടം തടയുന്നത്. പ്രമേഹരോഗികള്‍ക്കും പ്രായം ചെന്നവരിലും കാണപ്പെടുന്ന ഉദ്ധാരണക്കുറവിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.
കോറോണറി ധമിനിയിലുണ്ടാകുന്ന അസുഖം ലിംഗത്തിലേയ്ക്കുളള രക്തയോട്ടത്തെ പ്രതികൂലമായി ബാധിക്കും. തുടര്‍ച്ചയായി കൊടും വെയിലേല്‍ക്കുന്നതും വലിയ ഉച്ച കേള്‍ക്കുന്നതും ഉദ്ധാരണത്തെ പ്രതികൂലമായി ബാധിക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.