•  

സെക്‌സ്: നിങ്ങളറിയേണ്ട ചില സത്യങ്ങളുണ്ട്

ലോകം ഇത്രയേറെ വികസിച്ചിട്ടും ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള അന്ധവിശ്വാസങ്ങള്‍ക്കു ഒരു കുറവുമില്ല. സെക്‌സിനെ കുറിച്ചു തുറന്നു സംസാരിക്കാന്‍ പോലും മടിയുള്ള ആളുകളാണ് ഇന്ന് കൂടുതലും. സെക്‌സിനെ കുറിച്ചുള്ള സത്യം എന്ത് മിഥ്യ എന്ത് എന്നറിയാത്ത ആളുകള്‍ പറഞ്ഞു പരത്തുന്നതല്ല യതാര്‍്ത്ഥത്തില്‍ സെക്‌സ്. പൊതുവെ പറഞ്ഞു പരക്കപ്പെട്ട ചില മിഥ്യകളും സത്യങ്ങളുമാണിവ

അയ്യേ, സ്വയംഭോഗമോ, ഞാന്‍ ആ ടൈപ്പല്ല

സ്വയം ഭോഗത്തിന്റെ കാര്യം വരുമ്പോള്‍ പുരുഷന്‍മാര്‍ ഒരു പടി മുന്നിലാണ്. മാത്രവുമല്ല, സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറില്ലെന്നാണ് ഭൂരിഭാഗം പുരുഷന്‍മാരും കരുതിയിരിക്കുന്നത്. വിവധ പഠനങ്ങള്‍ പറയുന്നതനുസരിച്ച് മൂന്നില്‍ രണ്ടു സ്ത്രീകള്‍ സ്വയം ഭോഗം ചെയ്യുന്നവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ പഠനം വിദേശ സര്‍വകലാശാലകളും എന്‍ജിഒകളും നടത്തുന്നതാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ഇന്ത്യയില്‍ അത്തരത്തിലുളള ആധികാരിക പഠനങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്വയംഭോഗം ചെയ്യുന്നവരുടെ മാനസിക സന്തോഷം ചെയ്യാത്തവരേക്കാള്‍ കൂടുതലാണന്നും ചില പഠനങ്ങള്‍ പറയുന്നു.

കരുത്തന്മാര്‍ സെക്‌സില്‍ എപ്പോഴും വിജയിക്കും

കിടപ്പറയില്‍ അവന്‍ കരുത്ത് തെളിയിച്ചു എന്നു തുടങ്ങിയ കാര്യങ്ങളാണ് നാം നിത്യേന കേട്ടുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ ഈ കരുത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും ഒരു സ്ത്രീ ഏതെങ്കിലും ഒരു ഡോക്ടറോട് പരാതി പറഞ്ഞതായി കേട്ടിട്ടുണ്ടോ. പങ്കാളിക്ക് ചടുലതയും വേഗവും പോരാ എന്നു പരാതിപ്പെടേണ്ടിവരുന്ന സ്ത്രീകള്‍ വിരളമാണ്. കൂടുതല്‍ സ്‌നേഹവും സന്തോഷവും നല്‍കുന്ന സെക്‌സിനോടാണ് സ്ത്രീകള്‍ക്കു താല്‍പ്പര്യം. അല്ലാതെ കാട്ടുപോത്തിനെ പോലെ കിടക്കയില്‍ കുതിക്കുന്ന പങ്കാളിയെ അല്ല. ഏത് രീതിയിലുള്ള സെക്‌സിനോടാണ് തനിക്കു താല്‍പ്പര്യമെന്ന് പങ്കാളിയോട് പറഞ്ഞില്ലെങ്കില്‍ പിന്നെ ആരോട് പറയും.

couple
 

വലിപ്പക്കുറവ് ലൈംഗികതയില്‍ പരാജയമാകും

ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു ഒരു സംഗതിയാണിത്. അതായത്, ലിംഗം ചെറുതാണ് അതുകൊണ്ട് സെക്‌സ് ശരിയാകില്ല എന്നൊക്കെ. തെറ്റിദ്ധാരണയാണിത്. യോനീനാളത്തില്‍ രണ്ടിഞ്ചിനപ്പുറം സംവേദനശേഷി ഉണ്ടാവുകയില്ലെന്ന് ആദ്യം മനസിലാക്കണം. പുരുഷന്‍മാരുടെ ലിംഗത്തിനു നാല് മുതല്‍ ആറ് ഇഞ്ച് വരെയാണ് ഉദ്ദരിച്ചാലുണ്ടാകുന്ന വലിപ്പം. ലിംഗത്തിന്റെ വലിപ്പം കൂടുന്തോറും സ്ത്രീക്കു ബുദ്ദിമുട്ടേറും. പരസ്പര ധാരണയും സന്തോഷവുമാണ് ലൈംഗികത. അല്ലാതെ തോല്‍ക്കാനും ജയിക്കാനും ഇതൊരു കളിയല്ലല്ലോ.

അവള്‍ ചോദിച്ചാല്‍ അവന്‍ സെക്‌സ് ചെയ്യല്‍ നിര്‍ബന്ധമാണ്

പുരുഷന്‍ എല്ലായിപ്പോഴും സെക്‌സിനു തയാറാണെന്നാണ് പൊതുവെയുള്ള തെറ്റിദ്ധാരണ. ഈ ധാരണയാണ് ലൈംഗികത എല്ലായിപ്പോഴും പരാജയത്തിലേക്ക് നയിക്കുന്നത്. സെക്‌സിനു സ്ത്രീകള്‍ക്കു താല്‍പ്പര്യം കുറവായിരിക്കും അതുകൊണ്ട് താന്‍ മുന്‍കൈ എടുക്കാം എന്നു താല്‍പ്പര്യമില്ലെങ്കിലും പുരുഷന്‍ കരുതുകയും ഈ സെക്‌സ് പരാജയത്തിലാവുകയും ചെയ്യും. ലൈംഗിക പരാജയത്തിന്റെ മുഖ്യ കാരണം താനാണെന്ന് പുരുഷന്‍ വിചാരിക്കുന്നതോടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നു. ആശയവിനിമയത്തിന്റെ പ്രസക്തി ഇവിടെയാണ്.

രതിമൂര്‍ച്ച

സെക്‌സില്‍ ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ ഒരു സംഗതിയാണിത്. എന്നാല്‍, അങ്ങനെ അല്ലതാനും. ബന്ധപ്പെടുന്ന ആണിനും പെണ്ണിനും ഒരേസമയം രതിമൂര്‍ച്ചയുണ്ടായാല്‍ സെക്‌സ് വിജയിച്ചു എന്ന മിഥ്യധാരണ ആദ്യം മാറ്റണം. ഇങ്ങിനെയുണ്ടാവുക വളരെ വിരളമാണ്. പുരുഷന്‍ സ്ഖലനമുണ്ടായിക്കഴിഞ്ഞാല്‍ തിരിഞ്ഞു കിടന്നു പിന്നെയുള്ള കാര്യങ്ങള്‍ നോക്കുന്ന പതിവ് ആദ്യം നിര്‍്ത്തണം. സ്ഖലനം കഴിഞ്ഞാലും അവളെ ഒന്നു ലാളിക്കുകയും സ്‌നേഹിക്കുകയും ചെയ്യൂ.

സെക്‌സിനു പുരുഷന്‍മാര്‍ക്കാണ് താല്‍പ്പര്യം കൂടുതല്‍

സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും ഒരേ താല്‍പ്പര്യമാണ്. ഇതില്‍ ഏറ്റക്കുറിച്ചിലുകളില്ല. സ്ത്രീകള്‍ക്കു അല്‍പ്പം കൂടുതലാണെന്നു പറയാം. കാരണം പുരുഷലിംഗത്തിലേതിനേക്കാള്‍ കുറഞ്ഞ സ്ഥലത്ത് നാഡ്യഗ്രങ്ങള്‍ അവരുടെ സെക്‌സ്വല്‍ ഓര്‍ഗനെ ചുറ്റിയുണ്ട്. അതേസമയം, ഓരോ സ്ത്രീയുടെയും ശാരീരിക, മാനസിക, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈംഗിക താല്‍പ്പര്യങ്ങള്‍ മാറിമറിയും. ഇതിനര്‍ത്ഥം സ്ത്രീക്കു പുരുഷന്റെയത്ര താല്‍പ്പര്യം ഇല്ല എന്നല്ല.

സ്ഖലനവും രതിമൂര്‍ച്ചയും

പുരുഷന് സ്ഖലനം കൊണ്ടുണ്ടാകുന്ന സംതൃപ്തിയും ആഹ്ലാദവും സ്ത്രീക്ക് രതിമൂര്‍ച്ചയില്ലെങ്കിലും ഉണ്ടാകും. രതിമൂര്‍ച്ചയിലെത്താതെ തന്നെ ലൈംഗിക സംതൃപ്തി അനുഭവിക്കാന്‍ സ്ത്രീകള്‍ക്കു സാധിക്കാറുണ്ട്. അവളുടെ രതിമൂര്‍ച്ച എന്താണെന്ന് കണ്ടെത്താതെ വിഷമിച്ചിരിക്കേണ്ട കാര്യമൊന്നുമില്ല. സ്‌നേഹവും പരിചരണവും ലാളനയും മതിയാകും സ്ത്രീകള്‍ക്കു സെക്‌സില്‍ രതിമൂര്‍ച്ചയുണ്ടാകാന്‍. കിടപ്പറിയില്‍ കുതിരക്കുതിപ്പ് നടത്തി രതിമൂര്‍ച്ചയുണ്ടാക്കാം എന്നും പുരുഷന്‍ കരുതേണ്ട. അതിനു പങ്കാളിയെ അറിയുകയാണ് വേണ്ടത്.

ഒന്നു മുന്‍കൈ എടുത്തു നോക്കെന്നേ..

ലൈംഗികതയുടെ സര്‍വവും പുരുഷനു അറിയാമെന്നും പുരുഷന്‍ മുന്‍കൈ എടുക്കേണ്ടവന്‍ എന്നുമാണ് സങ്കല്‍പ്പിച്ചു വച്ചിരിക്കുന്നത്. പലതരം അശാസ്്ത്രീയ മാര്‍ഗങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരവും വെച്ച് സെക്‌സില്‍ ഞാന്‍ പുലിയാണെന്നുള്ള തോന്നല്‍ ഒഴിവാക്കിയാല്‍ പ്രശ്‌നം കുറെ തീര്‍ന്നു. ലൈംഗിക ബന്ധത്തില്‍ പുരുഷന്‍മാര്‍ മുന്‍കൈ എടുക്കുന്നതിനു പകരം സ്ത്രീകള്‍ മുന്‍കൈ എടുത്താല്‍ അത് കൂടുതല്‍ ആ്ഹ്ലാദകരമായിരിക്കും. പൊതുവെ പുരുഷന്‍ വിചാരിച്ചിരിക്കുന്നത്് സെക്‌സ് ചെയ്യുന്നതിനു സ്ത്രീയെ ആദ്യ കണ്‍വിന്‍സ് ചെയ്തു വേണം എന്നാണ്. ഈ ധാരണ സ്ത്രീ മുന്‍കൈ എടുക്കുന്നതോടെ മാറും. ശരിയായ അറിവും നല്ല പരസ്പരധാരണയും ഉള്ളവരാണെങ്കില്‍ ലൈംഗിക ജീവിതത്തില്‍ അവര്‍ തുല്യപങ്കാളികളായിരിക്കും. അവിടെ ഒരുതരത്തിലുള്ള സങ്കോചവും ഉണ്ടാവേണ്ടതില്ല.

സാഹചര്യം

താല്‍പ്പര്യമില്ലാതെ ഒരു കാര്യവും ചെയ്യരുത്. പ്രത്യേകിച്ചു സെക്്‌സ്. പുരുഷനു എപ്പോഴും ഇതിന് തയാറായി നടക്കുകയാണെന്നും സ്ത്രീക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഒരുക്കം വേണ്ടതെന്നുമൊക്കെയാണ് പൊതുവെ കേള്‍ക്കാറുള്ളത്. സെക്‌സിന് അനുകൂലമായ സാഹചര്യങ്ങളും രതിതാല്‍പര്യമുണര്‍ത്തുന്ന ഘടകങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ മാത്രമേ പുരുഷന് ലൈംഗികബന്ധം സാധിക്കുകയുള്ളൂ. സ്ത്രീയെക്കാള്‍ കുറച്ചുകൂടി എളുപ്പത്തില്‍ പുരുഷന്റെ രതിതാല്‍പര്യം ഉണര്‍ത്താനായി എന്നുവരും. ഉദ്ദാരണം എന്ന സത്യം സാഹചര്യവും താല്‍പ്പര്യവും ഉണ്ടെങ്കില്‍ മാത്രമാണ് സംഭവിക്കുക.

Read more about: kamasutra
English summary
Facts And Myths About Sex
Story first published: Tuesday, August 1, 2017, 16:32 [IST]

Get Notifications from Malayalam Indiansutras