•  

സെക്‌സില്‍ പുരുഷന്‍ ആഗ്രഹിക്കുന്നത്

സെക്‌സില്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത് എന്തൊക്കെയാണെന്ന് കൂട്ടുകാരും മറ്റും പറഞ്ഞു തന്നെ അറിവുണ്ടാകും. എന്നാല്‍, സ്ത്രീകള്‍ക്കു അവനു കിടപ്പറയില്‍ എന്തൊക്കെ വേണമെന്ന് പറഞ്ഞു കൊടുക്കാന്‍ നമ്മുടെ പൊതുബോധം ഇതുവരെ വളര്‍ന്നിട്ടില്ല. പങ്കാളികള്‍ തമ്മില്‍ ഉത്തമ ബന്ധമുണ്ടെങ്കില്‍ പോലും സെക്‌സില്‍ അവന് താല്‍പ്പര്യമുള്ളത് ചെയ്യാന്‍ സ്ത്രീകള്‍ക്കറിയില്ല.

നമ്മള്‍ അങ്ങനെ ചെയ്താല്‍ അതു നമ്മളെ കുറിച്ചുള്ള തെറ്റിദ്ധാരണയാണെന്നാണ് സ്ത്രീകള്‍ കരുതുന്നത്. എന്നാല്‍ ലൈംഗികതയില്‍ അത്തരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കു അവസരമില്ല. പരസ്പരം സംസാരിച്ചും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും പങ്കുവെച്ചു വേണം സെക്‌സ് ചെയ്യാന്‍.

ചുംബനം

ചുംബനം

സെക്‌സില്‍ അവളെ ചുംബനം കൊണ്ടു മൂടണമെന്ന് പുരുഷന്‍മാര്‍ക്കറിയാം. മിക്കവാറും പുരുഷന്‍മാര്‍ ഇതു ചെയ്യാറുമുണ്ട്. എന്നാല്‍, നേരെ തിരിച്ചുള്ളത് വളരെ കുറച്ചായിരിക്കും. അവനെ നിങ്ങളുടെ ചുടുചുംബനം കൊണ്ട് തഴുകിത്തലോടിയാല്‍ നിങ്ങളോടുള്ള താല്‍പ്പര്യത്തിലും ആസക്തിയിലും വര്‍ധനയുണ്ടാകുന്നത് മനസിലാക്കാം. ഒരുതവണ പരീക്ഷിച്ചു നോക്കിയാല്‍ അതിന്റെ ഫലം നിങ്ങള്‍ക്കു ലഭിക്കുമെന്നത് തീര്‍ച്ചയാണ്. ചുംബനം നല്‍കുന്ന ആശ്വാസവും സന്തോഷവും മറ്റൊന്നിനും നല്‍കാനാവില്ല. അതു പുരുഷനായാലും സ്ത്രീയായാലും പങ്കാളിയെ ചുംബനം കൊണ്ടു വീര്‍പ്പുമുട്ടിക്കാം.

 മനസും നിറയണം

മനസും നിറയണം

സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്‍മാര്‍ സെക്‌സിനു പെട്ടെന്ന് തയാറാകും. സെക്‌സ് എന്നു പറയുന്നത് മാനസിക പിരുമുറുക്കം കുറയ്ക്കാനുള്ളതാണെന്നു കൂടി അറിയാമല്ലോ. ഓഫീസിലും മറ്റും പോയി ക്ഷീണിച്ചു വരുന്ന പുരുഷന്‍മാര്‍ പങ്കാളിയോട് സെക്‌സിനു ആവശ്യപ്പെട്ടാല്‍ പൂര്‍ണ മനസോടെ മാത്രം ചെല്ലുക. അല്ലെങ്കില്‍ കൃത്യമായ ആശയവിനിമയം നടത്തണം. പുരുഷനും സ്ത്രീയും അങ്ങോട്ടും ഇങ്ങോട്ടും ആവശ്യങ്ങള്‍ അറിഞ്ഞ് ഇടപെടുകയാണ് ചെയ്യേണ്ടത്. സെക്‌സ് ആവശ്യപ്പെടുമ്പോള്‍ അതു നിറഞ്ഞ മനസോടെ നല്‍കാന്‍ സ്ത്രീ ശ്രമിക്കണം. അതോടൊപ്പം തന്നെ പുരുഷനും. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ പുരുഷനെ ധരിപ്പിക്കണം.

 വാക്കുകള്‍

വാക്കുകള്‍

പൊതുവെ സ്ത്രീകള്‍ ഡേര്‍ട്ടി വാക്കുകള്‍ ഉപയോഗിക്കില്ലെന്നാണ് പറയാറുള്ളത്. എന്നാല്‍, കിടപ്പറിയില്‍ സമൂഹം വിലക്കേര്‍പ്പെടുത്തിയ വാക്കുകള്‍ ഉപയോഗിക്കുന്നതിലൊന്നും കുഴപ്പമില്ല. മറിച്ചു നിങ്ങള്‍ അങ്ങനെയുള്ള ഡേര്‍ട്ടി വാക്കുകള്‍ പറയുന്നത് അവനു കൂടുതല്‍ ഇഷ്ടമാകും. 'ഹാര്‍ഡ്, മോര്‍ ഹാര്‍ഡ്' ഫീല്‍സ് സോ ഗുഡ്' എന്നൊക്കെ പറയുന്നത് നിങ്ങളുടെ പുരുഷനെ കൂടുതല്‍ ഉത്തേജിതനാക്കും.

 പൊസിഷന്‍

പൊസിഷന്‍

നിങ്ങള്‍ക്കു പുതിയ പൊസിഷന്‍ ട്രൈ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പുരുഷനെ സംബന്ധിച്ച് അതു കൂടുതല്‍ ക്രിയേറ്റീവ് ആയി തോന്നും. അതുകൊണ്ട് ഇക്കാര്യം നിങ്ങള്‍ പറയാന്‍ മടിക്കേണ്ട. പുരുഷന്‍ എല്ലാ കാര്യത്തിലും ഇനീഷിയേറ്റ് ചെയ്യേണ്ട കാര്യമില്ല. സെക്‌സില്‍ പ്രത്യേകിച്ച്.

  കാഴ്ച

കാഴ്ച

കാഴ്ചയിലാണ് പുരുഷന്റെ രതി കൂടുതലാകുന്നത്. നിങ്ങളുടെ വസ്ത്രധാരണവും ഇതില്‍ നിര്‍ണായകമാണ്. പങ്കാളി ആകര്‍ഷകമായി അണിഞ്ഞൊരുങ്ങുന്നതും സെക്‌സിയായുള്ള വസ്ത്രം ധരിക്കുന്നതും പുരുഷനില്‍ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നു. സ്വകാര്യ നിമിഷങ്ങളില്‍ ഭാര്യ സെക്‌സിയായ വസ്ത്രങ്ങള്‍ ധരിച്ചാല്‍ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കാം.

 

English summary
Some other things men enjoy during sex include the below
Story first published: Thursday, August 3, 2017, 13:06 [IST]

Get Notifications from Malayalam Indiansutras