•  

അവയവത്തിന്റെ നീളം, സത്യവും മിഥ്യയും

ലിംഗത്തിന്റെ നീളവും പുരുഷന്റെ ലൈംഗിക ശേഷിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഒട്ടേറെ പുരുഷന്മാരെ അലട്ടുന്ന ചോദ്യമാണിത്. ഉദ്ധൃത ലിംഗത്തിന്റെ നീളവും ലൈംഗിക സംതൃപ്തിയും തമ്മിലോ ലൈംഗിക ശേഷിയും തമ്മിലോ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പച്ച പരമാര്‍ത്ഥം.

മനുഷ്യ ശരീരത്തിന്റെ ഏത് അവയവവുമെന്ന പോലെ ലിംഗവും ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തമായിരിക്കും. ഒരാളിന്റെ കൈവിരലുപോലെയല്ല മറ്റൊരാളുടേത് എന്നതു പോലെ തന്നെയാണ് ഇതും. മരുന്നു കഴിച്ച് നീളമോ വണ്ണമോ കൂട്ടാനാവില്ലെന്നും സാരം.

ഉദ്ധൃത ലിംഗത്തിന്റെ ശരാശരി നീളം ഏതാണ്ട് ആറ് ഇഞ്ചാണ്. അതായത് 15 മുതല്‍ 16 സെന്റീമീറ്റര്‍ വരെ. ഇത് ഉദ്ധൃത ലിംഗത്തിന്റെ അഗ്രം മുതല്‍ ചുവടു വരെയുളള നീളമാണ്. മിക്കവാറും എല്ലാ പുരുഷന്മാര്‍ക്കും ഈ അവസ്ഥയില്‍ ലിംഗത്തിന്റെ നീളം 5.6 ഇഞ്ചിനും 7 ഇഞ്ചിനും ഇടയിലായിരിക്കും.

മറ്റൊരു കണക്കു കൂടി പറ‍ഞ്ഞാലേ സംഗതി ഇതുമതിയെന്ന് ബോധ്യമാകൂ. യോനിയിലെ ലൈംഗിക സംവേദന ക്ഷമതയുളള കോശങ്ങള്‍ കാണപ്പെടുന്നത് യോനീ കവാടത്തില്‍ നിന്നും നാലിഞ്ചു താഴെ വരെ മാത്രമാണ്. അതായത് ഈ പ്രദേശത്ത് നടക്കുന്ന ഉരസലുകളും ചലനങ്ങളുമാണ് സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്നത്. അതിനപ്പുറത്തേയ്ക്ക് എത്ര ആഴത്തില്‍ ലിംഗപ്രവേശനം നടന്നാലും സ്ത്രീയില്‍ അത് പ്രത്യേകിച്ച് വൈകാരികാനുഭൂതി ഉണ്ടാക്കുന്നില്ല.

ഉദ്ധൃത ലിംഗത്തിന്റെ നീളം അഞ്ചിനും ഏഴിനും ഇഞ്ച് ഇടയ്ക്ക് നീളമുളളവരാണ് തൊണ്ണൂറ്റി അഞ്ചു ശതമാനം പുരുഷന്മാരും. ലിംഗത്തിന്റെ നീളവും ലൈംഗിക ശേഷിയുമായി ബന്ധമില്ലെന്ന് ഇനി പറയേണ്ടല്ലോ.

ഉദ്ധരിക്കാത്ത അവസ്ഥയില്‍ ലിംഗത്തിന്റെ നീളം കാലാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. തണുപ്പു കൂടുതലാണെങ്കില്‍ ലിംഗം ചുരുങ്ങുകയും ചൂടു കൂടുമ്പോള്‍ വികസിക്കുകയും ചെയ്യും.

ലിംഗത്തിന്റെ വലിപ്പക്കുറവില്‍ മനസു വിഷമിപ്പിക്കുന്ന പുരുഷന്മാരുണ്ടെങ്കില്‍, കാര്യം പറഞ്ഞ് മനസിലാക്കേണ്ടത് അവരുടെ പങ്കാളികളുടെയും ചുമതലയാണ്. ലൈംഗിക ബന്ധം നടക്കുമ്പോള്‍ സുഖാനുഭൂതിയുണ്ടാകുന്നതില്‍ ലിംഗത്തിന്റെ വലിപ്പം ഒരു ഘടകമല്ലെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. അക്കാര്യം പങ്കാളിയോട് തുറന്നു പറഞ്ഞാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അതിന്റെ ഫലം അടുത്ത അങ്കത്തില്‍ കിട്ടുകയും ചെയ്യും.

അടുത്ത പേജില്‍
നീലച്ചിത്രങ്ങളിലെ നീളം വിശ്വസിക്കല്ലേ

Read more about: erection, orgasm, sex
Story first published: Friday, February 15, 2008, 18:41 [IST]

Get Notifications from Malayalam Indiansutras