ഇറക്ടൈല്‍ ഡിസ്ഫക്ഷന്‍ കാറ്റഗറിയില്‍ പെടുന്ന ഈ മരുന്നുകള്‍ മാനസികമായും പുരുഷന്മാരെ തളര്‍ത്തുന്നുണ്ട്-പഠനത്തിന് നേതൃത്വം നല്‍കിയ ക്രിസ്റ്റഫര്‍ ഹാര്‍ട്ടെ അറിയിച്ചു. മരുന്ന് കഴിയ്ക്കുന്ന ഒരു യുവാവിന്റെയും കഴിയ്ക്കാത്ത മറ്റൊരാളുടെയും സെക്‌സ് പരിശോധിക്കുകയാണെങ്കില്‍ രണ്ടും ഏകദേശം ഒരു പോലെയാണെന്ന് മനസ്സിലാക്കാം. വാസ്തവത്തില്‍ ആത്മവിശ്വാസത്തിലുള്ള കുറവാണ് ചിലരെ മരുന്നുകള്‍ക്ക് പിറകെ പോകാന്‍ പ്രേരിപ്പിക്കുന്നത്.
അമേരിക്കയില്‍ എട്ടുശതമാനം യുവാക്കളെങ്കിലും ഇത്തരം മരുന്നുകള്‍ കഴിച്ചതിനുശേഷമാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത്. യുവാക്കളെ സംബന്ധിച്ചിടത്തോളം ഈ മരുന്നുകളുടെ യാതൊരു ആവശ്യവുമില്ല. കഴിയുന്നതും ഇത്തരം മരുന്നുകള്‍ കഴിക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കണം.
കൊളസ്‌ട്രോള്‍, ബ്ലഡ്പ്രഷര്‍, പ്രമേഹം എന്നീ അസുഖങ്ങള്‍ എളുപ്പം ഉണ്ടാകുന്നുവെന്നതാണ് മരുന്നിന്റെ ഏറ്റവും വലിയ ദോഷം. സ്ഖലനത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്‌നം കാണിച്ചതിന്റെ പേരില്‍ സ്ഥിരമായി മരുന്നു കഴിക്കുന്ന ചിലരുണ്ട്.