മികച്ച വേഴ്ചയുടെ ദൈര്‍ഘ്യം ഏഴു മുതല്‍ പതിമൂന്ന് മിനിട്ട് നേരമാണെന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയിലെയും കാനഡയിലെയും ദമ്പതിമാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം വേഴ്ചാ ദൈര്‍ഘ്യത്തെക്കുറിച്ച് ഇത്രയും കാലം വെച്ചു പുലര്‍ത്തിയിരുന്ന സങ്കല്‍പങ്ങള്‍ തിരുത്തിക്കുറിക്കുന്ന വിവരങ്ങള് വെളിപ്പെടുത്തുന്നു. മൂന്നു മിനിട്ടെന്നും അമ്പതു മുതല്‍ അറുപതു വരെ ഭോഗചലനങ്ങളെന്നുമൊക്കെയായിരുന്നു ഇതുവരെയുളള ധാരണ.
പ്രവേശനാനന്തരം പൂര്‍ണമായ ഉദ്ധാരണത്തോടു കൂടി എത്ര നേരം ലിംഗം യോനിക്കുളളില്‍ ചലിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ആരോഗ്യകരമായ വേഴ്ചയുടെ അടിസ്ഥാനം. സംഭോഗ ചലനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കണമെങ്കില്‍ യോനിക്കുളളില്‍ എഴു മുതല്‍ പതിമൂന്ന് മിനിട്ട് വരെ ഉദ്ധൃത ലിംഗം ചലിക്കണമെന്നാണ് പഠനം പറയുന്നത്.
മൂന്നു മുതല്‍ ഏഴു മിനിട്ടു വരെ നീളുന്ന രതിയെ "തൃപ്തം" എന്നാണ് പഠനം വിശേഷിപ്പിക്കുന്നത്. തൃപ്തി സംതൃപ്തിയാകണമെങ്കില്‍ നേരം നീളണമെന്ന് സാരം. ഒരു സുപ്രഭാതത്തില്‍ സാധ്യമാകുന്ന കഴിവല്ല, ഇത്രയും നേരം നീളുന്ന രതി. അതിന് മനസര്‍പ്പിച്ച പരിശീലനം ആവശ്യമാണ്. "കളിയല്ല കല്യാണം" എന്ന് പണ്ടുളളവര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് കാര്യവിവരമുളളവര്‍ തലകുലുക്കി സമ്മതിക്കുന്നത് അതു കൊണ്ടാണ്.
ആസ്വാദ്യകരവും ആരോഗ്യകരവുമായ ലൈംഗിക ബന്ധം സാധ്യമല്ലെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തി പുകഞ്ഞു കത്തും. മറ്റു പലവഴികളിലായി പുറത്തു ചാടുന്ന ലൈംഗിക അസംതൃപ്തി കുടുംബ ബന്ധം ശിഥിലമാക്കുകയും മാനസികാസ്വാസ്ഥ്യവും പിരിമുറുക്കവും വിഷാദവും പെരുമാറ്റ വൈകല്യവുമായി പരിണമിക്കുകയും ചെയ്യുമെന്ന് ആധുനിക മനശാസ്ത്രജ്ഞരും ലൈംഗിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
അടുത്ത പേജില്
ശീഘ്ര സ്ഖലനം രോഗമാണോ?