•  

ശീഘ്ര സ്ഖലനം രോഗമാണോ?

വേഴ്ചാ ദൈര്‍ഘ്യം എങ്ങനെ നീട്ടിയെടുക്കാം എന്നത് തീര്‍ച്ചയായും ഉത്തരമറിഞ്ഞിരിക്കേണ്ട ചോദ്യമാണ്. അവസാനിക്കാത്ത യുദ്ധങ്ങളാണ് കിടപ്പറയില്‍ നടക്കേണ്ടത്. എത്രത്തോളം നീണ്ടു നില്‍ക്കുന്നുവോ അത്രത്തോളം ഹരവും രസവും ഉല്ലാസവും പകരുന്ന യുദ്ധങ്ങള്‍. അതിനു വേണ്ടി അല്‍പം കടുത്ത പരിശീലനങ്ങളില്‍ ഏര്‍പ്പെടുക തന്നെ വേണം.

ശീഘ്ര സ്ഖലനമാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. എന്നാല്‍ മൂന്നു മിനിട്ട് പോലും നീളാത്ത വേഴ്ച എപ്പോഴും ശീഘ്ര സ്ഖലനമാകണമെന്നും ഇല്ല. തുറന്നു പറയാനും ചികിത്സ തേടാനുമുളള മടി കാരണം ഇത് പുരുഷന്മാരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഫലം കിടപ്പറയില്‍ പരാജയം തുടര്‍ക്കഥയാകും.

യഥാര്‍ത്ഥത്തില്‍ ശീഘ്ര സ്ഖലനത്തിന് കൃത്യമായ ഒരു നിര്‍വചനം ഇനിയും നല്‍കപ്പെട്ടിട്ടില്ല. എങ്കിലും ഒരു മിനിട്ടില്‍ താഴെ സമയത്തിനുളളില്‍ യോനിക്കുളളില്‍ വെച്ച് സ്ഖലനം നടന്നാല്‍ അത് ശീഘ്ര സ്ഖലനമായി കണക്കാക്കുന്നു. ചികിത്സ തേടിയെത്തുന്നവരില്‍ പത്തിലൊന്നു പേര്‍ക്കും യഥാര്‍ത്ഥ ശീഘ്രസ്ഖലനമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആദ്യമായി സെക്സിലേര്‍പ്പെടുന്ന ആര്‍ക്കും തന്നെ സംതൃപ്തരതി അനുഭവിക്കാന്‍ കഴിയില്ല. ദമ്പതികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത് ആ തിരിച്ചറിവാണ്. ലൈംഗിക സംതൃപ്തിയെന്നത് നാളുകള്‍ കൊണ്ട് മാത്രം സ്വായത്തമാക്കാവുന്ന അനുഭവമാണ്. ഒരു നിനവില്‍ ഇടിവെട്ടി ഉടനുറവ പെയ്യുന്ന കര്‍ക്കിട മഴയല്ലെന്ന് സാരം.

അടുത്ത പേജില്
വേഴ്ചാ നേരം നീട്ടിയെടുക്കാനുളള നാലു വഴികള്‍

Read more about: intercourse, ejaculation, sex
Story first published: Saturday, March 15, 2008, 18:10 [IST]

Get Notifications from Malayalam Indiansutras